ad
Deshabhimani

കർഷകസംഘം സമ്മേളനം

കഞ്ഞിക്കുഴിയിൽ സംഘാടകസമിതിയായി

കേരള കർഷകസംഘം സംസ്ഥാന സമ്മേളനത്തിന്റെ കഞ്ഞിക്കുഴി ഏരിയ സംഘാടകസമിതി രൂപീകരണയോഗം  
സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം എം ടി ജോസഫ് ഉദ്ഘാടനംചെയ്യുന്നു
വെബ് ഡെസ്ക്

Published on Jul 28, 2026, 01:57 AM | 1 min read

കഞ്ഞിക്കുഴി

കേരള കർഷകസംഘം സംസ്ഥാന സമ്മേളനത്തിന്റെ കഞ്ഞിക്കുഴി ഏരിയ സംഘാടകസമിതി രൂപീകരണയോഗം സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം എം ടി ജോസഫ് ഉദ്ഘാടനംചെയ്‌തു. ഏരിയ പ്രസിഡന്റ് എ വി സലിംകുമാർ അധ്യക്ഷനായി. സെക്രട്ടറി വി ശശീന്ദ്രൻ, സിപിഐ എം ഏരിയ സെക്രട്ടറി ബി സലിം, അഡ്വ. എം സന്തോഷ്‌കുമാർ, സി വി മനോഹരൻ, ജമീല പുരുഷോത്തമൻ, ഡി പ്രിയേഷ്‌കുമാർ, വിജയശ്രീ സുനിൽ, എം കെ ഉണ്ണികൃഷ്‌ണ കൈമൾ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ബി സലിം (ചെയർമാൻ), വി ശശീന്ദ്രൻ (സെക്രട്ടറി). തുറവൂർ കർഷകസംഘം സംസ്ഥാന സമ്മേളന വിജയത്തിനായി പട്ടണക്കാട് മേഖലാ സ്വാഗതസംഘം രൂപീകരണയോഗം സംസ്ഥാന കമ്മിറ്റിയംഗം എൻ പി ഷിബു ഉദ്ഘാടനംചെയ്‌തു. എൻ ജി ദിനേഷ്‌കുമാർ അധ്യക്ഷനായി. ഏരിയ സെക്രട്ടറി എം ജി നായർ, എസ് പി സുമേഷ്, പി സി ബൈജു, ഇ എസ് കുട്ടപ്പൻ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി പി സി ബൈജു (ചെയർമാൻ), സി ബി സുമേഷ് (കൺവീനർ) എന്നിവരെ തെരഞ്ഞെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home