ജീവനക്കാരുടെ പെൻഷൻ വിതരണം കേരള ബാങ്ക് ഏറ്റെടുക്കണം: എകെബിആർഎഫ്

ഓൾ കേരള ബാങ്ക് റിട്ടയേറീസ് ഫോറം (എകെബിആർഎഫ് ) ജില്ലാ സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി എം സുരേഷ് ഉദ്‌ഘാടനംചെയ്യുന്നു
ആലപ്പുഴ
ജില്ലാ സംസ്ഥാന സഹകരണ ബാങ്കുകളിൽനിന്ന് വിരമിച്ച ജീവനക്കാരുടെ പെൻഷൻ വിതരണം കേരള ബാങ്ക് ഏറ്റെടുത്ത് പരിഷ്‌കരിച്ച് നടപ്പിലാക്കണമെന്ന് ഓൾ കേരള ബാങ്ക് റിട്ടയേറീസ് ഫോറം (എകെബിആർഎഫ്) ജില്ലാ സമ്മേളനം പ്രമേയത്തിൽ ആവശ്യപ്പെട്ടു. വിരമിച്ച ജീവനക്കാരുടെ മെഡിക്കൽ ഇൻഷുറൻസ് പ്രീമിയം ബാങ്ക് വഹിക്കുക, ബാങ്കുകളിലെ താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുക തുടങ്ങിയ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു. ഫോറം സംസ്ഥാന ജനറൽ സെക്രട്ടറി എം സുരേഷ് ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് ബി ബോസ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ ആർ ശശികുമാർ പ്രവർത്തന റിപ്പോർട്ടും ട്രഷറർ എം എസ് അജിത് പ്രസാദ് കണക്കും അവതരിപ്പിച്ചു. എൻ ഗുരുപ്രസാദ്, വി കെ രമേശൻ, കെ എൻ ചന്ദ്രബാബു, എച്ച് എച്ച് ബി മോഹനൻ, എം ബാബു എന്നിവർ സംസാരിച്ചു. പി തുളസിദാസൻ സ്വാഗതവും എസ് ചന്ദ്രബാബു നന്ദിയും പറഞ്ഞു. എസ് ചന്ദ്രബാബു (പ്രസിഡന്റ്), പി ഡി അജോയ്, ജയപ്രസാദ് (വൈസ് പ്രസിഡന്റ്മാർ), കെ ആർ ശശികുമാർ (സെക്രട്ടറി), പി തുളസിദാസൻ, സി മണിയപ്പൻ ( ജോയിന്റ് സെക്രട്ടറിമാർ) എം എസ് അജിത് പ്രസാദ് (ട്രഷറർ) എന്നിവർ ഭാരവാഹികളായി 20 അംഗ ജില്ലാ കമ്മിറ്റിയെ തെരഞ്ഞെടുത്തു.









0 comments