ശബരിമല തീർഥാടകർക്കായി കരുണ ഹെൽത്ത് ഡെസ-്ക്

ശബരിമല തീർഥാടകർക്കായി കരുണയുടെ നേതൃത്വത്തിലുള്ള ഹെൽത്ത് ഹെൽപ്പ് ഡെസ-്ക് തിരുവിതാംകൂർ ദേവസ്വം ബോർഡംഗം പി ഡി സന്തോഷ-്കുമാർ ഉദ്ഘാടനംചെയ്യുന്നു
ചെങ്ങന്നൂർ
ശബരിമല തീർഥാടകർക്കായി കരുണ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ നേതൃത്വത്തിലുള്ള ഹെൽത്ത് ഹെൽപ്പ് ഡെസ്ക് വണ്ടിമല ക്ഷേത്രത്തിനു സമീപം ആരംഭിച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം അഡ്വ. പി ഡി സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. ഫോക് ലോർ അക്കാദമി ചെയർമാൻ ഒ എസ് ഉണ്ണികൃഷ്ണൻ അധ്യക്ഷനായി. കരുണ ജനറൽ സെക്രട്ടറി എൻ ആർ സോമൻപിള്ള, ട്രഷറർ കെ മോഹനൻ പിള്ള, കവി കെ രാജഗോപാൽ, എം കെ മനോജ്, ഷാജി പട്ടന്താനം, സുരേഷ് ഭട്ടതിരി, സിബു വർഗീസ്, പി എസ് ബിനുമോൻ, അനുപമ സതീഷ്, എന്‍ കെ ശ്രീകുമാര്‍ എന്നിവർ സംസാരിച്ചു. അലോപ്പതി, ആയുർവേദ വൈദ്യസഹായം, മരുന്ന്, ലഘുഭക്ഷണം എന്നിവയും അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ആംബുലൻസ് സൗകര്യങ്ങളും തീർഥാടകർക്കായി ഒരുക്കിയിട്ടുണ്ടെന്നും. മെഡിക്കൽ വിഭാഗം പൂർണ സമയം പ്രവർത്തിക്കുമെന്നും കരുണ ചെയർമാൻ മന്ത്രി സജി ചെറിയാൻ അറിയിച്ചു.









0 comments