ad
Deshabhimani

ഇത്രയും ബജറ്റ് വിഹിതമോ?

കണ്ണഞ്ചി റാഞ്ചി ടീം

ജില്ലാ പഞ്ചായത്തിന്റെ പ്രവർത്തനരീതികൾ പഠിക്കാൻ ജാർഖണ്ഡിൽനിന്നെത്തിയ സംഘത്തെ 
പ്രസിഡന്റ്‌ എ മഹേന്ദ്രന്റെ നേതൃത്വത്തിൽ സ്വീകരിച്ചപ്പോൾ

ജില്ലാ പഞ്ചായത്തിന്റെ പ്രവർത്തനരീതികൾ പഠിക്കാൻ ജാർഖണ്ഡിൽനിന്നെത്തിയ സംഘത്തെ 
പ്രസിഡന്റ്‌ എ മഹേന്ദ്രന്റെ നേതൃത്വത്തിൽ സ്വീകരിച്ചപ്പോൾ

വെബ് ഡെസ്ക്

Published on Jan 22, 2026, 12:46 AM | 1 min read

ആലപ്പുഴ

ജില്ലാ പഞ്ചായത്തിന്റെ പ്രവർത്തനരീതികൾ പഠിക്കാൻ ജാർഖണ്ഡിൽനിന്ന്‌ 17 അംഗസംഘം. കേരളത്തിലെ തദ്ദേശസ്ഥാപനങ്ങളുടെ പ്രവർത്തന സ്വാതന്ത്ര്യത്തിലും ഉയർന്ന ബജറ്റ-്‌വിഹിതത്തിലും ജാർഖണ്ഡ് സംഘം അത്ഭുതം പ്രകടിപ്പിച്ചു. റാഞ്ചി ജില്ലാ പഞ്ചായത്തിലെ എട്ടംഗങ്ങളും അഞ്ച് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരും നാല് ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘമാണ് കിലയുടെ നേതൃത്വത്തിൽ ആലപ്പുഴയിലെത്തിയത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ എ മഹേന്ദ്രനും സ്ഥിരംസമിതി അധ്യക്ഷരും അംഗങ്ങളും ഉദ്യോഗസ്ഥരും ചേർന്ന് സ്വീകരിച്ചു. ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിലെ യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ പ്രവർത്തനങ്ങളും പദ്ധതികളും വിശദീകരിച്ചു. ഫണ്ട് അനുവദിക്കുന്നതിന്റെയും ചെലവഴിക്കുന്നതിന്റെയും മാനദണ്ഡങ്ങൾ, സ്ഥിരംസമിതിയുടെ പ്രവർത്തന രീതികൾ, വരുമാനസ്രോതസുകൾ, പഞ്ചായത്തുകളുടെ പ്രവർത്തനരീതികൾ, തദ്ദേശ സ്ഥാപനങ്ങളിലെ സ-്‌ത്രീസംവരണം, ജില്ലയുടെ പ്രത്യേകതകൾ എന്നിവയെല്ലാം വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി  വി പ്രദീപ്കുമാർ പിപിടി അവതരണം നടത്തി. സ്ഥിരംസമിതി അധ്യക്ഷരായ എസ് രാധാകൃഷ-്‌ണൻ, ഡി അംബുജാക്ഷി,  ജില്ലാ പഞ്ചായത്തംഗം ആർ റിയാസ്, കില കൺസൾട്ടന്റ്‌  പി വി രാമകൃഷ-്‌ണൻ തുടങ്ങിയവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home