Deshabhimani

കുറ്റകൃത്യങ്ങളുടെ വിവരങ്ങൾ തത്സമയം; എച്ച്എം ആക്‌ട്‌സ്, ഹോംസ് ഡിജിറ്റൽ പദ്ധതികൾക്ക് തുടക്കം

kerala police
വെബ് ഡെസ്ക്

Published on Nov 03, 2026, 06:21 PM | 1 min read

തിരുവനന്തപുരം: ആഭ്യന്തരമന്ത്രിക്ക് നേരിട്ട് ലഭിക്കുന്ന പരാതികളിൽ വേഗത്തിൽ നടപടിയെടുക്കുന്നതിനും സംസ്ഥാനത്തെ കുറ്റകൃത്യങ്ങളുടെ സ്ഥിതിവിവരങ്ങൾ തത്സമയം ലഭ്യമാക്കുന്നതിനുമായി രണ്ടു ഡിജിറ്റൽ പദ്ധതികൾ ആരംഭിച്ചു. എച്ച്എം ആക്‌ട്‌സ്, ഹോംസ് എന്നീ പദ്ധതികൾ പൊലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു.


ആഭ്യന്തരമന്ത്രിക്ക് നേരിട്ട് ലഭിക്കുന്ന പരാതികൾ പൊലീസിലേക്ക് എത്തിക്കുന്നതിനുള്ള സംവിധാനമാണ് എച്ച്എം ആക്‌ട്‌സ് (HM Acts). പരാതികളുടെ വിവരങ്ങൾ പരാതിക്കാരനെ അറിയിക്കും. ലഭിക്കുന്നവ ഡിജിറ്റൽ സംവിധാനത്തിലൂടെ രജിസ്റ്റർ ചെയ്യാനും പരാതിയുടെ നിലവിലെ സ്ഥിതിയും സ്വീകരിച്ച നടപടികളും അറിയിക്കാനും സാധിക്കും. സംസ്ഥാനത്തെ കുറ്റകൃത്യങ്ങളുടെ സ്ഥിതിവിവരക്കണക്കുകളും അറിയിപ്പുകളും ആഭ്യന്തരമന്ത്രിക്കും വകുപ്പിനും തത്സമയം ലഭ്യമാക്കുന്നതിനുള്ള സംവിധാനമാണ് ഹോംസ് (HOMeS). രഹസ്യവിവരങ്ങളും വ്യക്തിഗത വിവരങ്ങളും സുരക്ഷിതമായി നിലനിർത്തും. കേരള പൊലീസിന്റെ ഡിജിറ്റൽ വിഭാഗമായ ഐ-കോപ്പ്സാണ് (iCoPS) രണ്ട് പദ്ധതികൾക്കുമുള്ള സോഫ്റ്റ്‌വെയർ രൂപകൽപ്പന ചെയ്തത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home