ad
Deshabhimani

ക്യാന്പുകളിൽ സ്നേഹസ്‌പർശവുമായി കനിവ്

kaniv

മുതുകുളം മേഖല കനിവ് പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ ചേപ്പാട് കണിച്ചനല്ലൂർ ഗവ.എൽപി സ്കൂളിലെ 
ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവർക്ക് വൈദ്യസഹായം നൽകുന്നു

വെബ് ഡെസ്ക്

Published on Aug 09, 2026, 12:11 AM | 1 min read

കാർത്തികപ്പള്ളി ​

വെള്ളപ്പൊക്കത്തെ തുടർന്ന് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന കുടുംബങ്ങൾക്ക് ‘കനിവി'ന്റെ സ്നേഹസ്‌പർശം. മുതുകുളം പഞ്ചായത്തിലെ എല്ലാ വാർഡുകളിലും ഗൃഹ കേന്ദ്രീകൃത പാലിയേറ്റീവ് പ്രവർത്തനം നടത്തുന്ന കനിവ് പെയിൻ ആൻഡ് പാലിയേറ്റീവ് കെയറിന്റെ മെഡിക്കൽ ക്യാന്പ്‌ വലിയ ആശ്വാസമായി. സൗജന്യ ആരോഗ്യ പരിശോധനയും രോഗനിർണയവും ആവശ്യമായ മരുന്നുകളും മെഡിക്കൽ ടീം നൽകി. ചേപ്പാട് പഞ്ചായത്തിലെ കണിച്ചനല്ലൂർ ഗവ.എൽപിഎസ്, ഏവൂർ വടക്ക് ഗവ.എൽപിഎസ് എന്നീ ദുരിതാശ്വാസ ക്യാമ്പുകളും ചെട്ടികുളങ്ങര പഞ്ചായത്തിലെ കടവൂർ എംഎസ്‌സി എൽപിഎസ് ക്യാമ്പും സന്ദർശിച്ച് അവശ്യ വൈദ്യസഹായം നൽകി. ക്യാമ്പിന് കനിവ് പ്രവർത്തകരായ കെ വിജയകുമാർ, കെ എസ് ഷാനി, എം കെ ഷാജി, എൽ കൃഷ്ണപ്രിയ, എം സുജാത, എസ് ബിന്ദു എന്നിവർ നേതൃത്വം നൽകി. മുതുകുളം ബ്ലോക്ക് പഞ്ചായത്തംഗം എസ് വിജയകുമാരി, ചേപ്പാട് പഞ്ചായത്തംഗങ്ങളായ വിനീതാ ശ്രീകുമാർ, ഷീജാമോഹൻ, എൽ രാധാമണി, റെയ്ച്ചൽ ബേബി, സിപിഐ എം കാർത്തികപ്പള്ളി ഏരിയ കമ്മിറ്റിയംഗം ആർ വിജയകുമാർ, ചേപ്പാട് കിഴക്ക് ലോക്കൽ സെക്രട്ടറി ജോൺ ചാക്കോ, വി അച്യുതൻ, രതീഷ് രഘു, ബിന്ദു വിജയകുമാർ എന്നിവർ പങ്കെടുത്തു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home