കെ രഘുനാഥനെ അനുസ്‌മരിച്ചു

കെ രഘുനാഥൻ അനുസ്‌മരണം സിപിഐ എം സംസ്ഥാന കൺട്രോൾ കമീഷൻ ചെയർമാൻ കെ എച്ച് ബാബുജാൻ ഉദ്ഘാടനംചെയ്യുന്നു
കായംകുളം
കമ്യൂണിസ്‌റ്റ് പാർടി ആദ്യകാല നേതാവ് കെ രഘുനാഥന്റെ ഒന്നാം ചരമവാർഷികം സിപിഐ എം കരീലക്കുളങ്ങര ലോക്കൽ കമ്മിറ്റി ആചരിച്ചു. പുഷ്‌പാർച്ചനയ്‌ക്കുശേഷം നടന്ന അനുസ്‌മരണയോഗം സംസ്ഥാന കൺട്രോൾ കമീഷൻ ചെയർമാൻ കെ എച്ച് ബാബുജാൻ ഉദ്ഘാടനംചെയ്‌തു. ലോക്കൽ സെക്രട്ടറി എസ് സുഭാഷ് അധ്യക്ഷനായി. ഏരിയ കമ്മിറ്റി അംഗങ്ങളായ വി പ്രഭാകരൻ, എസ് ഗോപിനാഥപിള്ള, പത്തിയൂർ പഞ്ചായത്ത് പ്രസിഡന്റ് കെ ബി പ്രശാന്ത്, രാമപുരം ചന്ദ്രബാബു, പഞ്ചായത്ത് വൈസ്‌പ്രസിഡന്റ് സുലേഖ, കെ സോമൻ, മുഹമ്മദ് ഖാൻ, ബി എസ് പ്രമോദ് തുടങ്ങിയവർ സംസാരിച്ചു.










0 comments