കെ ജെ ജോസഫ്, ടി കെ വാസു രക്തസാക്ഷിത്വ ദിനാചരണം

കൈനകരിയിൽ കെ ജെ ജോസഫ്, ടി കെ വാസു അനുസ്മരണം ജില്ലാ സെക്രട്ടറി ആർ നാസർ ഉദ്ഘാടനംചെയ്യുന്നു
തകഴി
കൈനകരിയിലെ അനശ്വര രക്തസാക്ഷികളായ കെ ജെ ജോസഫ്, ടി കെ വാസു എന്നിവരുടെ 51–-ാം രക്തസാക്ഷിത്വദിനം ആചരിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ ഉദ്‌ഘാടനംചെയ്തു. ദിനാചരണ കമ്മിറ്റി പ്രസിഡന്റ് എം സി പ്രസാദ് അധ്യക്ഷനായി. സി കെ സദാശിവൻ, കെ കെ ഷാജു, ഏരിയ സെക്രട്ടറി കെ എസ് അനിൽകുമാർ, കർഷക തൊഴിലാളി യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് എ ഡി കുഞ്ഞച്ചൻ, കർഷകസംഘം ജില്ലാ ജോയിന്റ് സെക്രട്ടറി എസ് സുധിമോൻ, പി രതീശൻ എന്നിവർ സംസാരിച്ചു. പരിപാടിയുടെ ഭാഗമായി കൈനകരി നോർത്ത്, സൗത്ത് കമ്മിറ്റികളുടെ നേതൃത്വത്തിൽ രക്തസാക്ഷി മണ്ഡപത്തിലും പുത്തൻതുരം പാടവരമ്പിലും പുഷ്പാർച്ചനയും പ്രകടനവും നടന്നു. നൂറുകണക്കിന് തൊഴിലാളികളാണ് അണിനിരന്നത്.










0 comments