ad
Deshabhimani

കമ്പ്യൂട്ടറുകൾ നിലച്ചു, നീറ്റ് പിജി പരീക്ഷ മുടങ്ങി; വിദ്യാര്‍ഥി പ്രതിഷേധത്തിന് പിന്നാലെ പുനഃപരീക്ഷ പ്രഖ്യാപിച്ചു

neet pg
വെബ് ഡെസ്ക്

Published on Aug 30, 2026, 02:57 PM | 1 min read

ജയ്പൂര്‍: രാജസ്ഥാനിൽ നീറ്റ് പിജി പരീക്ഷയ്ക്കിടെ കമ്പ്യൂട്ടറുകൾ പണിമുടക്കി. പരീക്ഷ എഴുതുന്നതിടെ പലതവണ മെഷീനുകൾ റീ സ്റ്റാര്‍ട് ആയി. വിദ്യാര്‍ഥികൾക്ക് ഉത്തരമെഴുതി പൂര്‍ത്തിയാക്കാൻ കഴിഞ്ഞില്ല. രണ്ടു സെന്ററുകളിൽ സമാനമായ തടസമുണ്ടായി. ഇതോടെ വിദ്യാര്‍ഥികൾ കൂട്ടായി പ്രതിഷേധം തുടങ്ങി.


ജയ്പൂര്‍ സീതാപുരയിലെ രണ്ട് ON Digital Zone കേന്ദ്രങ്ങളിലാണ് പരീക്ഷ തടസപ്പെട്ടത്. ടാറ്റയുടെ ഉടമസ്ഥതയിലുള്ള ടി സി എസ് സാങ്കേതിക പങ്കാളിയായിട്ടുള്ള സ്ഥാപനമാണ്. വിദ്യാര്‍ഥികൾ ശക്തമായ പ്രതിഷേധം തുടര്‍ന്നതോടെ അധികൃതര്‍ പരീക്ഷാ ബോര്‍ഡിലെ ഉന്നതരുമായി ബന്ധപ്പെട്ടു. പുനഃപരീക്ഷ നടത്താമെന്ന് സമ്മതിച്ചു. സെപ്തംബര്‍ അഞ്ചിനാണ് തീയതി നിശ്ചയിച്ചിട്ടുള്ളത്. പരീക്ഷ തടസ്സപ്പെട്ട കേന്ദ്രങ്ങളിലെ ബാധിക്കപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് മാത്രമാണിത്.




വൈദ്യുതിമുടക്കമാണ് പ്രശ്നത്തിന് കരാണമായത് എന്നാണ് അധികൃതരുടെ തുടക്കത്തിലുള്ള വിശദീകരണം. എന്നാൽ ബദൽ സംവിധാനം നലവിലുള്ള വലിയ കമ്പ്യൂട്ടര്‍ സ്ഥാപനത്തിലാണ് പരീക്ഷ നടന്നത്. സര്‍വര്‍ തകരാറാണ് പ്രശ്നത്തിന് ഇടയാക്കിയത് എന്നാണ് പിന്നീട് വിശദീകരിച്ചത്. യഥാര്‍ത്ഥ കാരണം ഇപ്പോഴും വ്യക്തമല്ല.


സാങ്കേതിക സൗകര്യങ്ങൾ ഉറപ്പാക്കുന്നതിൽ വീഴ്ച വരുത്തിയ ടി സി എസിനും ഏജൻസിക്കുമെതിരെ നടപടിയെടുക്കുമെന്ന് പരീക്ഷാ നടത്തിപ്പ് സമിതിയായ നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻ ഉറപ്പ് നൽകി. ഇതിന് പിന്നാലെയാണ് വിദ്യാര്‍ഥികൾ പ്രതിഷേധം അവസാനിപ്പിച്ചത്. സന്നാഹങ്ങളോടെ പൊലീസ് സംഘം എത്തിയാണ് വിദ്യാര്‍ഥികളെ നിയന്ത്രിച്ചത്.


രാജ്യത്തെ 1,111 കേന്ദ്രങ്ങളിലായി 2.6 ലക്ഷത്തിലധികം ഉദ്യോഗാർത്ഥികൾ പങ്കെടുത്ത പരീക്ഷയാണ്



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home