മനോരമയുടേത് വ്യാജവാർത്തയെന്ന് ഊരാളുങ്കൽ; "നിർമാണ പ്രവൃത്തികൾ സുരക്ഷപാലിച്ച്"

തിരുവനന്തപുരം: ആലപ്പുഴ കണ്ണൻവർക്കി പാലത്തിന് സമീപം കുഴിയിൽവീണ് ഒരാൾ മരിച്ചതിൽ മലയാള മനോരമ പ്രസിദ്ധീകരിച്ച വാർത്ത വ്യാജമെന്ന് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റി. അപകടമുണ്ടായ ഭാഗത്തെ നിർമാണം നടത്തുന്നത് ഊരാളുങ്കൽ സൊസൈറ്റിയെന്നാണ് മന്ത്രി പി സി വിഷ്ണുനാഥിന്റെ പ്രസ്താവനയായി മനോരമ നൽകിയത്. എന്നാൽ ഇവിടെ നിർമാണം നടത്തുന്നത് തങ്ങളല്ലെന്ന് ഊരാളുങ്കൽ സോഷ്യൽമീഡിയ പോസ്റ്റിലൂടെ അറിയിച്ചു.
ഇത്തരം ആരോപണങ്ങൾ വാർത്തയായി നൽകുന്നതിനു മുൻപ് സൊസൈറ്റിയോട് വസ്തുത ആരായാൻ മാധ്യമങ്ങൾ തയ്യാറാകണം. സൊസൈറ്റിയുടെ എല്ലാ പ്രൊജക്ട് പ്രദേശങ്ങളിലും ശാസ്ത്രീയമായ സുരക്ഷാ മാനദണ്ഡങ്ങൾ കർക്കശമായി പാലിച്ചാണു പ്രവൃത്തികൾ ചെയ്യാറുള്ളതെന്നും ഊരാളുങ്കൽ അറിയിച്ചു.








0 comments