ad
Deshabhimani

കൊല്ലം കൊട്ടാരക്കരയിൽ സ്വകാര്യബസുകൾ കൂട്ടിയിടിച്ചു; 34 പേർക്ക് പരിക്ക്

bus accident
വെബ് ഡെസ്ക്

Published on Aug 30, 2026, 03:25 PM | 1 min read

കൊല്ലം : കൊല്ലം കൊട്ടാരക്കരയിൽ സ്വകാര്യബസുകൾ കൂട്ടിയിടിച്ച് അപകടം. 34 പേർക്ക് പരിക്കേറ്റു. 3 പേരുടെ നില ​ഗുരുതരമാണ്. കൊട്ടാരക്കര വെണ്ടാർ പുത്തൂൽ കല്ലൂമ്മൂട്ടിൽ ഞായർ പകൽ 11.30ഓടെയായിരുന്നു അപകടം. കൊട്ടാരക്കര ഭാ​ഗത്തേക്ക് വരികയായിരുന്ന സൊസൈറ്റി ബസും കായംകുളത്തേക്ക് പോവുകയായിരുന്ന നിർമല ബസുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ഇരുബസുകളുടെയും മുൻഭാ​ഗം തകർന്നു. ബസുകൾ അമിതവേ​ഗതയിലായിരുന്നുവെന്ന് നാട്ടുകാരും പൊലീസും പറഞ്ഞു.


കൊട്ടാരക്കര സ്വദേശികളായ ഓമന, സുരേഷ്, ശ്രീ​ദേവി എന്നിവർക്കാണ് ​ഗുരുതരമായി പരിക്കേറ്റത്. ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവരെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു. പൊലീസ് അന്വേഷണം ആരംഭിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home