കെ ദാമോദരൻ അനുസ്മരണവും ഉന്നത വിജയികൾക്ക് അനുമോദനവും

മാവേലിക്കര താലൂക്ക് ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച കെ ദാമോദരൻ അനുസ്മരണയോഗം ജില്ലാ സെക്രട്ടറി കെ രഘുപ്രസാദ് ഉദ്ഘാടനംചെയ്യുന്നു
മാവേലിക്കര
താലൂക്ക് ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ നടന്ന കെ ദാമോദരൻ അനുസ്മരണയോഗം ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി കെ രഘുപ്രസാദ് ഉദ്ഘാടനം ചെയ്തു. എൻ എസ് സലിംകുമാർ അധ്യക്ഷനായി. സാഹിത്യകാരൻ ജോർജ് തഴക്കര അനുസ്മരണ പ്രഭാഷണം നടത്തി. ഷീല രവീന്ദ്രൻ ഉണ്ണിത്താൻ, വള്ളികുന്നം രാജേന്ദ്രൻ, സഫിയ സുധീർ, രവി സിത്താര, വി കെ ശ്രീകുമാർ, സജി വടക്കേത്തലയ്ക്കൽ, വാസന്തി പ്രദീപ്, പ്രൊഫ. ടി എം സുകുമാര ബാബു തുടങ്ങിയവർ സംസാരിച്ചു. കാർത്തികപ്പള്ളി ചൂളത്തെരുവ് ദി നാഷണൽ ലൈബ്രറി ആൻഡ് റീഡിങ് റൂമിന്റെ നേതൃത്വത്തിൽ കെ ദാമോദരൻ അനുസ്മരണവും ഉന്നത വിജയികൾക്ക് അനുമോദനവും നടത്തി. ഗ്രന്ഥശാല മുതുകുളം പഞ്ചായത്ത് നേതൃസമിതി കൺവീനർ തോമസ് വർഗീസ് ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് പി ആർ സുരേന്ദ്രൻ അധ്യക്ഷനായി. കാർത്തികപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം കെ വിജയകുമാർ സമ്മാനങ്ങൾ വിതരണം ചെയ്തു. ജി സജീവ്, വി ബേബി, എൻ ബാലകൃഷ്ണനാചാരി, കെ.മുരളീധരൻ, ജെ പ്രസന്നകുമാർ , ഷീജ എന്നിവർ സംസാരിച്ചു. കാർത്തികപ്പള്ളി മുതുകുളം വടക്ക് ബാപ്പുജി സ്മാരക ഗ്രാമീണ വായനശാലയിൽ കെ ദാമോദരൻ അനുസ്മരണവും എസ്എസ്എൽസി, പ്ലസ്ടു ഉന്നത വിജയികൾക്ക് അനുമോദനവും സംഘടിപ്പിച്ചു. സാഹിത്യകാരൻ രാമപുരം ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് പി സി അനിൽകുമാർ അധ്യക്ഷനായി. മുതുകുളം ബ്ലോക്ക് പഞ്ചായത്തംഗം എസ് ടി അഖിൽ, പത്തിയൂർ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ സൗമ്യ ശ്യാം, മുതുകുളം പഞ്ചായത്തംഗം ആർ സതീഷ്‌കുമാർ എന്നിവർ വിദ്യാഭ്യാസ മികവിനുള്ള ഉപഹാരങ്ങൾ വിതരണം ചെയ്തു. വായനശാല സെക്രട്ടറി കെ അജയകുമാർ, കെ ജി ശ്രീകണ്ഠൻ, ലൈബ്രേറിയൻ നിത്യ രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.










0 comments