ad
Deshabhimani

കരുതൽ കരുത്തായി

കയറിൽ 
കുതിപ്പായി

കയർമേഖലയിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും ആനുകൂല്യവിതരണവും ആലപ്പുഴ കയർക്രാഫ്റ്റ് കൺവൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ 
മന്ത്രി പി രാജീവ്‌ നടത്തുന്നു

കയർമേഖലയിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും ആനുകൂല്യവിതരണവും ആലപ്പുഴ കയർക്രാഫ്റ്റ് കൺവൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ 
മന്ത്രി പി രാജീവ്‌ നടത്തുന്നു

avatar
സ്വന്തം ലേഖകൻ

Published on Feb 26, 2026, 02:11 AM | 3 min read

​ആലപ്പുഴ

പരമ്പരാഗത തൊഴിൽമേഖലയെ സംരക്ഷിക്കാനാവശ്യമായ പദ്ധതികൾ പ്രഖ്യാപനത്തിൽ ഒതുക്കാതെ പ്രാവർത്തികമാക്കിയതാണ്‌ എൽഡിഎഫ്‌ സർക്കാരിന്റെ ശൈലി. ഇതിന്റെ നേർസാക്ഷ്യമാണ്‌ കയർമേഖലയിലെ പുതിയ പദ്ധതികൾ. മേഖലയ്‌ക്ക്‌ കൂടുതൽ കരുത്തുപകരാനും തൊഴിലാളികളുടെയും വ്യവസായികളുടെയും ഉന്നമനത്തിനുമായി സംസ്ഥാന സർക്കാർ നടത്തിയ കയർ കോൺക്ലേവിലെ തീരുമാനങ്ങളുടെയും വിദഗ്‌ധസമിതിയുടെ പഠനത്തിന്റെയും അടിസ്ഥാനത്തിലാണ്‌ സംസ്ഥാന സർക്കാർ പുതിയ പദ്ധതികളും ആനുകൂല്യങ്ങളും ആരംഭിച്ചത്‌. കയർ ഫൈബർ ബാങ്ക്, റിവോൾവിങ്‌ ഫണ്ട്, സംഘങ്ങളിലെ തറികൾക്കുള്ള മെയിന്റനൻസ് ഗ്രാന്റ്‌, ക്ഷേമനിധി അംഗങ്ങൾക്കുള്ള ഗ്രൂപ്പ് ഇൻഷുറൻസ്, നെയ്‌ത്ത്‌ തറികളുടെ അറ്റകുറ്റപ്പണിക്കായി ഒറ്റത്തവണ ധനസഹായം, മാനേജീരിയൽ സബ്സിഡി, പരിശീലനം തുടങ്ങിയവയാണ്‌ കയർകോൺക്ലോവിന്റെ ഭാഗമായി ആരംഭിച്ചത്‌. കൂലി വർധനയും വൈവിധ്യവൽക്കരണത്തിന്റെ ഭാഗമായി ക്രാഫ്റ്റ്‌സ്‌മാൻമാർക്ക്‌ വിദഗ്‌ധ പരിശീലനം, തൊഴിലാളികൾക്ക് ഇൻഷുറൻസ് പദ്ധതി തുടങ്ങിയവ ആരംഭിച്ചു. ​കയർ റിവോൾവിങ്‌ ഫണ്ട് സംഘങ്ങൾക്ക് കയർവില കൃത്യസമയത്ത്‌ ലഭ്യമാക്കി ഉൽപ്പാദനം വർധിപ്പിക്കാനും തൊഴിൽദിനങ്ങൾ വർധിപ്പിക്കാനും കയർപിരി, കയർ ഉൽപ്പന്ന നിർമാണ സംഘങ്ങൾക്കും വിലയും കൃത്യസമയത്ത്‌ നൽകാനുമാണ്‌ റിവോൾവിങ് ഫണ്ട് രൂപീകരിച്ചത്‌. പദ്ധതിക്ക്‌ 10 കോടിയാണ്‌ നാഷണൽ കോ-–ഓപ്പറേറ്റീവ് ഡെവലപ്‌മെന്റ് കോർപറേഷനിൽനിന്ന്‌ അനുവദിച്ചത്‌. ഇതിൽ ഏഴുകോടി കയർഫെഡിനും മൂന്നുകോടി കയർകോർപറേഷനും ലഭിക്കും. ഇതോടെ കയർ ഉൽപ്പാദനമേഖലയിലും പണലഭ്യതയും സംഘങ്ങളുടെ പ്രവർത്തനവും കാര്യക്ഷമമായി നടക്കും. കയർവികസന ഡയറക്‌ടറുടെ മേൽനോട്ടത്തിലാണ്‌ പദ്ധതി. ​കയർ ഫൈബർ ബാങ്ക് ​കേരളത്തിലെ കയർ വ്യവസായത്തിന് അതിന്റെ പൂർണതോതിൽ പ്രവർത്തിക്കുന്നതിന് വർഷം ഏകദേശം 12 ലക്ഷം ക്വിന്റൽ ചകിരിനാരാണ്‌ ആവശ്യം. കേരളത്തിൽ ചകിരിനാരിന്റെ വാർഷിക ഉൽപ്പാദനം മൂന്നുലക്ഷം ക്വിന്റലാണ്. തമിഴ്‍നാട് ഉൾപ്പെടെയുള്ള അയൽസംസ്ഥാനങ്ങളെ ആശ്രയിക്കാതെ കേരളത്തിലെ കയർസംഘങ്ങൾക്ക് ആവശ്യമായ അളവിൽ ഗുണനിലവാരമുള്ള ചകിരിനാര് യഥാസമയം ലഭ്യമാക്കാനുമാണ്‌ ഫൈബർ ബാങ്ക് ആരംഭിച്ചത്‌. ഈ പദ്ധതിയിലൂടെ വർഷത്തിൽ രണ്ടുതവണ സംഘങ്ങൾക്ക് ആവശ്യമായ ചകിരി നൽകാൻ കയർഫെഡിന് സാധിക്കും. ഇതിനായി അഞ്ചുകോടി രൂപ നാഷണൽ കോ-–ഓപ്പറേറ്റീവ് ഡെവലപ്‌മെന്റ് കോർപറേഷനിൽനിന്ന്‌ അനുവദിച്ചു. ഈ മാസം ആദ്യ ലോഡ് ചകിരി വിതരണംചെയ്യും. ​തൊഴിലാളികൾക്ക് 
ഇൻഷുറൻസ് ഓട്ടോമാറ്റിക് സ്‌പിന്നിങ്‌ മെഷീൻ (എഎസ്എം), ഡീഫൈബറിങ്‌ യൂണിറ്റ് (ഡിഎഫ്) എന്നീ യന്ത്രവൽകൃത കയർമേഖലയിൽ പ്രവർത്തിക്കുന്ന തൊഴിലാളികൾക്ക് അപകട ഇൻഷുറൻസും ആശുപത്രി ചികിത്സയും നൽകുന്ന പദ്ധതിയാണിത്. 1000 ഗുണഭോക്താക്കളെ ഉൾപ്പെടുത്തി സർക്കാർ പ്രീമിയമായി 21.28 ലക്ഷം രൂപ അടച്ച്‌ ഓറിയന്റൽ ഇൻഷുറൻസ് കമ്പനിയുമായി ധാരണപത്രം ഒപ്പുവച്ച് പദ്ധതി പൂർത്തിയാക്കി. ​ഉഷാറാകട്ടെ 
നെയ്‌ത്തുതറികളും കേരളത്തിൽ നിലവിൽ പ്രവർത്തനക്ഷമമായ 47ഓളം ചെറുകിട ഉല്പാൽപ്പാദക സംഘങ്ങളിൽ 12- എണ്ണത്തോളം നഷ്‌ടത്തില്‍ പ്രവര്‍ത്തിക്കുന്നു. ഈ സാഹചര്യത്തിൽ ചെറുകിട ഉൽപ്പാദകരുടെ നെയ്‌ത്തുതറികളുടെ പുനരുദ്ധാരണത്തിനും നവീകരണത്തിനുമായി ചെലവിന്റെ 50 ശതമാനമോ പരമാവധി 15,000- രൂപയോ നൽകി. നിലവിൽ 900 തറികൾക്കായി 1.35 കോടി രൂപയുടെ അനുവദിച്ചു. ആദ്യ ഗഡുവായി 30 തറികൾക്ക് 4.5 ലക്ഷം രൂപ വിതരണംചെയ്‌തു. ​തൊഴിലാളി ക്ഷേമം കയർ തൊഴിലാളി ക്ഷേമനിധി ബോർഡിന് അഡ്മിനിസ്ട്രേറ്റീവ് ഗ്രാന്റായി ഒരു കോടിയും മാച്ചിങ്‌ ഗ്രാന്റായി 50 ലക്ഷവും വിരമിക്കൽ ആനുകൂല്യ കുടിശ്ശിക വിതരണംചെയ്യാൻ അഞ്ചുകോടിയും അനുവദിച്ചു. കൂടാതെ സ്‌ത്രീശാക്തീകരണവും വിദ്യാഭ്യാസ ഉന്നമനവും ലക്ഷ്യമിട്ടുള്ള ഉപരിപഠന സ്‌കോളർഷിപ്‌ പദ്ധതിയുടെ നടത്തിപ്പിന്‌ 10 ലക്ഷം രൂപയും അംഗങ്ങളായ കയർതൊഴിലാളികൾക്കുള്ള അപകട ഇൻഷുറൻസ് പദ്ധതിക്ക്‌ 17.4 ലക്ഷം രൂപയും നൽകി. സംഘങ്ങളിൽനിന്ന്‌ വിരമിച്ച ജീവനക്കാർക്ക് സംഘം നൽകാനുള്ള ഗ്രാറ്റുവിറ്റി കുടിശ്ശിക തുകയുടെ 50 ശതമാനമോ പരമാവധി ഒരുലക്ഷം രൂപയോ സംസ്ഥാന സർക്കാർ നൽകുന്നു. ഇതുപ്രകാരം 67,66,549 രൂപ ആദ്യഗഡുവായി വിതരണംചെയ്‌തു. ​കൂലി വർധനയ്‌ക്ക്‌ 1.5 കോടി കയർപിരി തൊഴിലാളികളുടെ ദിവസക്കൂലി 400 ര‍‍ൂപയായി വർധിപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ സംഘം നൽകുന്ന 50 രൂപയിൽ 25 രൂപ കയർവികസനവകുപ്പ് അനുവദിക്കും. ഇതിനായി 1.5 കോടി രൂപ നൽകി. ക്രയവില സ്ഥിരതയ്‌ക്ക്‌ 
24 കോടി ക്രയവില സ്ഥിരതാ പദ്ധതി മുഖേന ഇ‍ൗ സാമ്പത്തികവർഷം ആകെ 24.01 കോടി രൂപ ചെലവഴിച്ചു. കയർഫെഡിന് 10.74 കോടി രൂപ വിതരണംചെയ്‌തു. കയർ കോർപറേഷന് 13.279 കോടി രൂപ ഉടൻ വിതരണംചെയ്യും. കൂടാതെ 410 സംഘങ്ങൾക്ക് ഉൽപ്പാദന-വിപണന ധനസഹായമായി 7.18 കോടി രൂപയും മാർക്കറ്റ് ഡെവലപ്‌മെന്റ് അസിസ്‌റ്റൻസിന്‌ 10 കോടി രൂപ കയർ കോർപറേഷൻ, കയർഫെഡ്, ഫോമിൽ, മാറ്റ്സ് ആൻഡ്‌ മാറ്റിങ്‌സ്‌ സൊസൈറ്റി എന്നിവയ്‌ക്ക്‌ നൽകി. വൈദ്യുതി സബ്സിഡിയിനത്തിൽ മൂന്ന്‌ സ്വകാര്യ യൂണിറ്റിനായി 65 ലക്ഷം രൂപ വിതരണംചെയ്‌തു. ബാക്കി 25 ലക്ഷം രൂപ ഉടൻ വിതരണംചെയ്യും. ​ക്ലസ്‌റ്റര്‍ വികസന പരിപാടി ആലപ്പുഴ കയര്‍ ക്ലസ്‌റ്റര്‍ ഡെവലപ്മെന്റ്‌ സൊസൈറ്റിയുടെ പൈലറ്റ്‌ സ്‌കെയില്‍ സ്‌പിന്നിങ്‌ യൂണിറ്റ്‌ വിപുലീകരിക്കാനുള്ള പദ്ധതിക്ക്‌ 30,32,000 രൂപയുടെ ഭരണാനുമതി നൽകി. അതിൽ 10.612 ലക്ഷം രൂപ ചെലവഴിച്ചു. കൂടാതെ കേന്ദ്രസർക്കാരിന്റെ എംഎസ്‌എംഇസിഡിപി പദ്ധതിയുടെ അംഗീകാരത്തിന്‌ സൊസൈറ്റി പദ്ധതി സമർപ്പിച്ചിട്ടുണ്ട്.പദ്ധതി അംഗീകരിക്കുന്ന മുറയ്‌ക്ക്‌ സംസ്ഥാനവിഹിതം 25 ശതമാനം അനുവദിക്കും. ​സംഘങ്ങൾക്ക് 7.57 കോടി കയർമേഖലയിലെ സഹകരണസംഘങ്ങളുടെ പ്രവർത്തനത്തിന്‌ 7.57 കോടി സർക്കാർ നൽകി. പ്രവർത്തനമൂലധന ഇനത്തിൽ 5.57 കോടി രൂപ അനുവദിച്ചു. ഇതിൽ 4.34 കോടി രൂപ 430 സംഘങ്ങൾക്ക് വിതരണംചെയ്‌തു. മാനേജീരിയൽ സബ്സിഡിയിനത്തിൽ രണ്ടുകോടിയാണ്‌ അനുവദിച്ചത്. 281 സംഘത്തിന്‌ 1.09 കോടി വിതരണംചെയ്‌തു. കൂ‍ടാതെ വൈദ്യുതി സബ്സിഡിയിനത്തിൽ 28.20 ലക്ഷം രൂപയും വിതരണംചെയ്‌തു. ​കോമൺ ഫെസിലിറ്റി 
സർവീസ് സെന്ററിന് 
99.15 ലക്ഷം പരമ്പരാഗതമേഖലയിൽ പണിയെടുക്കുന്ന 350 ക്രാഫ്റ്റ്‌സ്‌മാൻമാർക്ക്‌ കയർ കോർപറേഷൻ മുഖാന്തരം വിദഗ്‌ധപരിശീലനം നൽകി. ഇവരുടെ തൊഴിൽ ഉറപ്പാക്കാൻ ഒരു കോമൺ ഫെസിലിറ്റി സർവീസ് സെന്റർ ആരംഭിക്കാൻ 99.15 ലക്ഷം രൂപയും സർക്കാർ അനുവദിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home