ad
Deshabhimani

മലയാളം മിഷൻ അബുദാബി ചാപ്റ്റർ പഠനോത്സവം

Malayalam Mission Abu Dhabi Chapter'Padanolsavam

മലയാളം മിഷൻ അബുദാബി ചാപ്റ്ററിനുകീഴിൽ നടന്ന പഠനോത്സവത്തിൽനിന്ന്

വെബ് ഡെസ്ക്

Published on Jun 22, 2026, 03:05 PM | 1 min read

അബുദാബി: മലയാളം മിഷൻ അബുദാബി ചാപ്റ്ററിന്റെ കീഴിൽ ഏഴാമത് പഠനോത്സവം സംഘടിപ്പിച്ചു. വിവിധ കേന്ദ്രങ്ങളിലായി നടന്ന പഠനോത്സവത്തിൽ 285 വിദ്യാർഥികൾ പങ്കെടുത്തു. കണിക്കൊന്ന, സൂര്യകാന്തി, ആമ്പൽ എന്നീ പാഠ്യപദ്ധതികളിൽ യഥാക്രമം 44, 108, 133 വിദ്യാർഥികൾ പങ്കെടുത്തു.


കെഎസ-്‌സി, ഷാബിയ മേഖലകളിലെ വിദ്യാർഥികൾ കേരള സോഷ്യൽ സെന്ററിലും സമാജം മേഖലയിലെ വിദ്യാർഥികൾ അബുദാബി മലയാളി സമാജത്തിലും അബുദാബി സിറ്റി മേഖലയിലെ വിദ്യാർഥികൾ ഇന്ത്യൻ ഇസ്‌ലാമിക് സെന്ററിലും അൽ ദഫ്‌റ മേഖലയിലെ വിദ്യാർഥികൾ ബദാസായിദ് ആസ-്‌പിര ഇൻസ്റ്റിറ്റ്യൂട്ടിലും പഠനോത്സവങ്ങളിൽ പങ്കെടുത്തു.


മലയാളം മിഷൻ അബുദാബി ചാപ്റ്റർ ചെയർമാൻ എ കെ ബീരാൻകുട്ടി, പ്രസിഡന്റ് സഫറുള്ള പാലപ്പെട്ടി, സെക്രട്ടറി ബിജിത-്‌കുമാർ, കൺവീനർ എ പി അനിൽകുമാർ എന്നിവർ പഠനോത്സവ കേന്ദ്രങ്ങൾ സന്ദർശിച്ചു. വിവിധ മേഖല കോ ഓർഡിനേറ്റർമാരായ ബിൻസി ലെനിൻ, പ്രീത നാരായണൻ, ഷൈനി ബാലചന്ദ്രൻ, സെറിൻ അനുരാജ് എന്നിവർ നേതൃത്വം നൽകി.





deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home