ad
Deshabhimani

കോൺ​ഗ്രസ് നേതാക്കളെ കാണാൻ കുറച്ച് സമയം തരൂർ മാറ്റിവെച്ചില്ല; ജമ്മു കാശ്മീർ ഗവർണറെ കണ്ടതിൽ വിമർശനം

SASI
വെബ് ഡെസ്ക്

Published on Jun 22, 2026, 03:17 PM | 1 min read

ശ്രീന​ഗർ: ശശി തരൂരിനെ ചൊല്ലി വീണ്ടും കോൺഗ്രസിൽ തർക്കം. തരൂർ ജമ്മു കാശ്മീർ ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ കൂടിക്കാഴ്ചയാണ് വിവാദമായത്. കശ്മീർ സാധാരണ നിലയിലേക്ക് മടങ്ങുന്നുവെന്നായിരുന്നു മനോജ് സിൻഹയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമുള്ള തരൂരിന്റെ എക്‌സ് പോസ്റ്റ്.


സംസ്ഥാന പദവിക്ക് വേണ്ടി പോരാടുന്ന നേതാക്കളെ കാണാൻ കുറച്ച് സമയം തരൂരിന് മാറ്റിവയ്ക്കാമായിരുന്നു. കാശ്മീരിലെത്തിയ തരൂർ സ്വന്തം പാർട്ടി നേതാക്കളെയും ജനങ്ങളെയും കണ്ടില്ലെന്ന് കോൺഗ്രസ് വക്താവ് രവീന്ദർ ശർമ്മ ആരോപിച്ചു. നേരത്തെ ഇന്ത്യൻ നാവികരുടെ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രധാനമന്ത്രിയെ തരൂർ പ്രശംസിച്ചത് വിവാദമായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home