ജപ്പാൻ പൈപ്പ് തകരാറിൽ
40 കുടുംബത്തിന് കുടിവെള്ളം എത്തിച്ച് പഞ്ചായത്ത്

മാരാരിക്കുളം വടക്ക് പഞ്ചായത്ത് രണ്ടാംവാർഡിൽ കുടിവെള്ള വിതരണം പഞ്ചായത്ത് പ്രസിഡന്റ് ജെസി ജോസി ഉദ്ഘാടനംചെയ്യുന്നു
കണിച്ചുകുളങ്ങര
മാരാരിക്കുളം വടക്ക് പഞ്ചായത്ത് രണ്ടാംവാർഡിൽ കണിച്ചുകുളങ്ങര പുതുക്കാട് ഭാഗത്ത് കുടിവെള്ളം വിതരണംചെയ്‌തു. 40 കുടുംബത്തിനാണ് പഞ്ചായത്ത് ഇടപെട്ട് ടാങ്കുകളിൽ ശുദ്ധജലം എത്തിച്ചത്. റോഡ് പുനർനിർമിച്ചപ്പോൾ ജപ്പാൻ കുടിവെള്ള പദ്ധതിയിലെ പൈപ്പ് തകരാറിലായതോടെയാണ് ജലവിതരണം മുടങ്ങിയത്. ജലഅതോറിറ്റിയുടെ മാക്കേകടവിലെ ടാങ്കിൽ നിന്നാണ് ശുദ്ധജലം എത്തിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് ജെസി ജോസി ജലവിതരണം ഉദ്ഘാടനംചെയ്തു.വാർഡ് അംഗം പി ജെ സജിമോൻ, സ്ഥിരംസമിതി അധ്യക്ഷൻ സുഖലാൽ എന്നിവർ പങ്കെടുത്തു. ജപ്പാൻ കുടിവെള്ള വിതരണ പൈപ്പിലെ തകരാർ പരിഹരിക്കുംവരെ പഞ്ചായത്തിന്റെ നേതൃത്വത്തിൽ കുടിവെള്ള വിതരണം തുടരും.









0 comments