Deshabhimani

അഗതികൾക്ക് സാന്ത്വനവുമായി കുട്ടികൾ

ലോക വയോജനദിനം

പച്ച ലൂർദ് മാതാ ഹൈസ്കൂൾ കുട്ടികൾ നിത്യോപയോഗ സാധനങ്ങൾ കൈമാറിയ ശേഷം അഗതികൾക്കൊപ്പം

വെബ് ഡെസ്ക്

Published on Oct 01, 2025, 12:30 AM | 1 min read

തകഴി ​

ലോക വയോജനദിനത്തിൽ അഗതികൾക്ക് സാന്ത്വനവുമായി പച്ച ചെക്കിടിക്കാട് ലൂർദ്‌ മാതാ ഹൈസ്‌കൂൾ കുട്ടികളെത്തി. കുട്ടികൾ ശേഖരിച്ച വിവിധ നിത്യോപയോഗ സാധനങ്ങൾ പച്ച സേവാനിവാസിലെ അന്തേവാസികൾക്ക് കൈമാറി. സേവാനിവാസികളും ആട്ടവും പാട്ടുമായി കുട്ടികളോടൊപ്പം പങ്കുചേർന്നു. സിസ്‌റ്റർ റോസ് കാനാച്ചേരി, സിസ്‌റ്റർ ആനി, സ്‌കൂൾ പ്രധാനാധ്യാപിക അന്നമ്മ ജോസഫ്, കോ–ഓർഡിനേറ്റർ മേഴ്സി ജെ കണിച്ചേരിൽ, അലക്‌സ്‌ മഞ്ഞുമ്മേൽ, സ്‌കൂൾ ലീഡർ അനീറ്റ എസ് വിജു എന്നിവർ നേതൃത്വം നൽകി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home