വാരനാട് എല്‍പി സ്‌കൂൾ കെട്ടിടോദ്‌ഘാടനം 16ന്

തിങ്കളാഴ്‌ച മന്ത്രി എന്‍ ഷംസുദീന്‍ ഉദ്ഘാടനംചെയ്യുന്ന വാരനാട് ഗവ. എൽപി സ്‌കൂൾകെട്ടിടം
ചേര്‍ത്തല
വാരനാട് ഗവ. എല്‍പി സ്‌കൂളിൽ എൽഡിഎഫ് സർക്കാർ വിദ്യാകിരണം പദ്ധതിയിൽ അനുവദിച്ച കെട്ടിടം 16-ന് ഉദ്‌ഘാടനംചെയ്യും. നാടിന്റെ ഉത്സവമായാണ് പരിപാടി സംഘടിപ്പിക്കുകയെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മന്ത്രിയായിരിക്കെ പി പ്രസാദ് നടത്തിയ ഇടപെടലിലൂടെയാണ് സ്‌കൂളിന്റെ അടിസ്ഥാനസൗകര്യ വികസനത്തിന് പൊതുവിദ്യാഭ്യാസ സംരക്ഷണയജ്‌ഞത്തിന്റെ ഭാഗമായി സ്വപ്‌നപദ്ധതി അനുവദിച്ചത്. തിങ്കൾ പകൽ 11-ന് മന്ത്രി എന്‍ ഷംസുദീന്‍ കെട്ടിടം ഉദ്ഘാടനംചെയ്യും. പി പ്രസാദ് എംഎല്‍എ അധ്യക്ഷനാകും. കെ സി വേണുഗോപാല്‍ എംപി മുഖ്യാതിഥിയാകും. വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്‌ടർ എം ആര്‍ സുനിമോള്‍ പ്രതിഭകളെ ആദരിക്കും. തുടര്‍ന്ന് കലാപരിപാടികൾ. സംഘാടകസമിതി ജനറല്‍ കണ്‍വീനര്‍ പ്രവീണ്‍ ജി പണിക്കര്‍, പ്രധാനാധ്യാപിക എന്‍ ഉഷ, പിടിഎ പ്രസിഡന്റ് എം പ്രശാന്ത്, ജോയിന്റ് കണ്‍വീനര്‍ ഇന്ദുലേഖ, ഭാരവാഹികളായ കെ കെ ഹരിദാസ്, സജിമോന്‍ എന്നിവര്‍ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.







0 comments