അങ്കണവാടി കെട്ടിടം നിർമാണോദ്ഘാടനം

മാരാരിക്കുളം വടക്ക് പഞ്ചായത്ത് 12–ാം വാർഡ് ഒന്നാംനമ്പർ അങ്കണവാടി നിർമാണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ മഹേന്ദ്രൻ ഉദ്‌ഘാടനംചെയ്യുന്നു
കഞ്ഞിക്കുഴി
ജില്ലാ പഞ്ചായത്ത് മാരാരിക്കുളം ഡിവിഷൻ അങ്കണവാടി നിർമാണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ മഹേന്ദ്രൻ ഉദ്ഘാടനംചെയ്‌തു. മാരാരിക്കുളം വടക്ക് പഞ്ചായത്ത് 12–ാം വാർഡ് ഒന്നാംനമ്പർ അങ്കണവാടി ജില്ലാ പഞ്ചായത്ത് 20 ലക്ഷം രൂപയിലാണ് നിര്‍മിക്കുന്നത്.
പഞ്ചായത്ത് പ്രസിഡന്റ് സി കെ സരള അധ്യക്ഷയായി. ജില്ലാ പഞ്ചായത്തംഗം ആർ റിയാസ്, വാർഡ് മെമ്പർ കവിത രാംദാസ്, എസ് രാധാകൃഷ്‌ണൻ, സുധർമിണി തമ്പാൻ, സി എച്ച് രമ്യ, ടി വി ബൈജു, ജലജ രാജു എന്നിവർ സംസാരിച്ചു.








0 comments