ad
Deshabhimani

ഹൃദയപൂർവം പദ്ധതിയുടെ പേരിൽ 
അനധികൃത പണപ്പിരിവ്‌; 3 പേർ പിടിയിൽ

ആശുപത്രികളിൽ ഡിവൈഎഫ്ഐയുടെ പൊതിച്ചോർ വിതരണം ചെയ്യാനെന്ന വ്യാജേന വീടുകളിൽനിന്ന്‌ പണപ്പിരിവ് നടത്തിയ മൂന്നംഗ സംഘം

ആശുപത്രികളിൽ ഡിവൈഎഫ്ഐയുടെ പൊതിച്ചോർ വിതരണം ചെയ്യാനെന്ന വ്യാജേന വീടുകളിൽനിന്ന്‌ പണപ്പിരിവ് നടത്തിയ മൂന്നംഗ സംഘം

വെബ് ഡെസ്ക്

Published on Jan 17, 2026, 12:11 AM | 1 min read

കായംകുളം ​

ആശുപത്രികളിൽ ഡിവൈഎഫ്ഐയുടെ ഹൃദയപൂർവം പൊതിച്ചോർ വിതരണംചെയ്യാനെന്ന വ്യാജേന വീടുകളിൽനിന്ന്‌ പണപ്പിരിവ് നടത്തിയ മൂന്ന്‌ പേർ പൊലീസ് പിടിയിൽ. മാവേലിക്കര വെട്ടിയാർ സ്വദേശികളായ അഭിലാഷ്, വിഗ്നേഷ്, പന്തളം സ്വദേശി രാജീവ് എന്നിവരെയാണ് കായംകുളം പൊലീസ് അറസ്‌റ്റ്‌ ചെയ്‌തത്. കായംകുളം എംഎസ്എം കോളേജിന് സമീപം പണപ്പിരിവ് നടത്തിയപ്പോൾ വീട്ടുകാർക്ക് സംശയം തോന്നി ഡിവൈഎഫ്ഐ നേതാക്കളെയും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റ്‌ മുഹമ്മദ് ജുറൈജിന്റെ നേതൃത്വത്തിൽ ഇവരെ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. ഇത്തരത്തിൽ പണം ശേഖരിച്ച് മദ്യപിക്കാനും മറ്റുമാണ് ഇവർ ഉപയോഗിക്കുന്നതെന്ന്‌ പൊലീസ് പറഞ്ഞു. ഏഴുവർഷമായി ആലപ്പുഴ മെഡിക്കൽ കോളേജിൽ മുടങ്ങാതെ മൂവായിരത്തോളം പൊതിച്ചോർ ഡിവൈഎഫ്ഐ വിതരണം ചെയ്യുന്നുണ്ട്‌. ഇതിന്റെ പേരിൽ അനധികൃതമായി പണം പിരിച്ചവർക്കെതിരെ പരാതി നൽകിയിട്ടുണ്ടെന്നും ശക്തമായ നടപടി സ്വീകരിക്കണമെന്നും ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റ് മുഹമ്മദ് ജുറൈജ്, സെക്രട്ടറി സി എ അഖിൽകുമാർ എന്നിവർ ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home