Deshabhimani

അനധികൃത നിലംനികത്തൽ: 
കെഎസ്‌കെടിയു പ്രതിഷേധിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on May 01, 2026, 12:19 AM | 1 min read

മാന്നാർ

മാന്നാർ പഞ്ചായത്തിലെ അനധികൃത നിലം നികത്തലിനെതിരെ പ്രതിഷേധവുമായി കെഎസ്‌കെടിയു. മൂന്നാം വാർഡിൽ സ്വകാര്യ വ്യക്‌തിയാണ്‌ വീടിനോട് ചേർന്നുള്ള 30 സെന്റ് നിലം നികത്തിയത്. ഡേറ്റാ ബാങ്കിൽ ഉൾപ്പെടാത്തതാണെന്ന് പറഞ്ഞാണ് മണ്ണടിച്ച് നികത്തി തൈകൾ നട്ടുപിടിപ്പിച്ചത്. കെഎസ്‌കെടിയു പലതവണ അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തി മണ്ണിറക്കുന്നത് തടഞ്ഞിരുന്നു. രാത്രിയുടെ മറവിൽ മണ്ണിറക്കി വലിയ ബണ്ട് റോഡ് നിർമിച്ച്‌ തന്റെ വസ്തു കഴിഞ്ഞുള്ള ഒന്നര ഏക്കറോളം നിലവും നികത്തി. മാന്നാർ പൊലീസ് മൂന്ന് തവണ സ്ഥലത്തെത്തി പണികൾ നിർത്തിവയ്‌പ്പിച്ചിരുന്നു. കുരട്ടിശ്ശേരി വില്ലേജ് ഓഫീസർ അനധികൃത നിലം നികത്തലെന്ന് ചൂണ്ടിക്കാട്ടി ആർഡിഒയ്ക്ക് റിപ്പോർട്ടും നൽകിയതാണ്. പമ്പയാറ്റിൽ നിന്നും പുഞ്ചയിലേക്ക് പോകുന്ന എട്ടടി വീതിയിലുള്ള കനാൽ ഉൾപ്പെടെയാണ് നികത്തിയിരിക്കുന്നത്. വെള്ളപ്പൊക്ക നിയന്ത്രണത്തിന്റെ ഭാഗമായി മാന്നാർ പാടശേഖരത്തിലേക്ക് ഇത്തരത്തിലുള്ള നിരവധി കനാലുകളുണ്ട്. ഇത് നികത്തിയാൽ പമ്പയാറ്റിലെ ജലനിരപ്പ് നിയന്ത്രിക്കാൻ കഴിയാതാകും. കലക്ടർ ഉൾപ്പെടെ ബന്ധപ്പെട്ട അധികാരികളെ കാര്യങ്ങൾ ബോധ്യപ്പെടുത്തിയിട്ടും നടപടി ഉണ്ടായില്ല. കെഎസ്കെടിയു മാന്നാർ വെസ്റ്റ് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊഴിലാളികൾ സംഘടിച്ച്‌ നികത്തിയ നിലത്തിലെ കനാൽ ഒഴുകുന്ന ഭാഗം പൂർവസ്ഥിതിയിലാക്കി. ബണ്ട് റോഡ് ഉൾപ്പെടെ നികത്തിയ നിലം പൂർവസ്ഥിതിയിലാക്കുന്നത് വരെ സമരം തുടരുമെന്ന് യൂണിയൻ ഏരിയ സെക്രട്ടറി ടി ജി മനോജ്, മേഖല സെക്രട്ടറി കെ ജെ ജയകുമാർ, പ്രസിഡന്റ്‌ അബ്ദുൾ റസാക്ക് എന്നിവർ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home