Deshabhimani

നാഗരാജ പുരസ്‌കാരങ്ങൾ നൽകി

മണ്ണാറശാലയിൽ മഹാദീപക്കാഴ്‌ചയ്‌ക്ക്‌ വൻതിരക്ക്‌

മണ്ണാറശാല നാഗരാജക്ഷേത്രത്തിൽ ശനിയാഴ്ച നടന്ന മഹാദീപക്കാഴ്ച

മണ്ണാറശാല നാഗരാജക്ഷേത്രത്തിൽ ശനിയാഴ്ച നടന്ന മഹാദീപക്കാഴ്ച

വെബ് ഡെസ്ക്

Published on Nov 01, 2026, 02:28 AM | 1 min read

ഹരിപ്പാട്

മണ്ണാറശാല നാഗ രാജക്ഷേത്രത്തിലെ ആയില്യം മഹോത്സവത്തിന്റെ രണ്ടാംദിനമായ  ശനിയാഴ്ച മഹാദീപക്കാഴ്ച ദർശിക്കാൻ സ്ത്രീകളടക്കമുള്ളവരുടെ വൻതിരക്ക്‌. ക്ഷേത്രത്തിലും സമീപ പ്രദേശങ്ങളിലുമായി ആയിരക്കണക്കിന് വിളക്കുകളാണ് തെളിച്ചത്. ക്ഷേത്ര ശ്രീകോവിലിൽനിന്ന് തെളിച്ചുനൽകിയ ദീപം ആദ്യം കിഴക്കെ നടയിലെ നിലവിളക്കിലേക്ക് പകർന്നു. തുടർന്ന്‌ ജനങ്ങൾ ഏറ്റുവാങ്ങി പരിസരങ്ങളിലേക്കും വ്യാപിപ്പിച്ചതോടെ മണ്ണാറശാലയും പരിസരവും ദീപപ്രഭയിൽ മുങ്ങി. നാഗരാജാ പുരസ്കാര വിതരണസമ്മേളനം മന്ത്രി ബിന്ദു കൃഷ്ണ ഉദ്ഘാടനംചെയ്തു. എം ജി ജയകുമാർ അധ്യക്ഷനായി. ഹരിപ്പാട് നഗരസഭാധ്യക്ഷ വൃന്ദ എസ് കുമാർ പുരസ്കാര ജേതാക്കളെ ആദരിച്ചു. കലാനിരൂപകൻ എൻ പി വിജയകൃഷ്ണൻ ആമുഖപ്രസംഗം നടത്തി. ​കുടുംബക്കാരണവർ എം കെ പരമേശ്വരൻ നമ്പൂതിരി, ഇളയ കാരണവർ എം കെ കേശവൻ നമ്പൂതിരി എന്നിവർ ചേർന്ന്‌ പുരസ്കാരങ്ങൾ സമ്മാനിച്ചു. എം എസ് വാസൻ പ്രശംസാപത്രം സമർപ്പിച്ചു. കർണാടക സംഗീതജ്ഞൻ ചേപ്പാട് എ ഇ വാമനൻ നമ്പൂതിരി, പുരസ്കാര ജേതാക്കളായ നെടുമങ്ങാട് ശിവാനന്ദൻ, പാറശാല രവി, കലാമണ്ഡലം സുമതി, കലാമണ്ഡലം ഗിരിജ എന്നിവർ സംസാരിച്ചു. എം എസ് നാഗദാസ് സ്വാഗതവും എം എൻ ജയദേവൻ നന്ദിയും പറഞ്ഞു. ​മണ്ണാറശാലയിൽ ഇന്ന് പൂയം നാളായ ഞായർ രാവിലെ ഏഴിന് തിരുവാഭരണം ചാർത്തൽ, മണ്ണാറശാല അമ്മ സാവിത്രി അന്തർജനത്തിന്റെ നേതൃത്വത്തിൽ ഉച്ചപൂജ, തുടർന്നും വൈകിട്ട്‌ നടതുറക്കുമ്പോഴും പൂയം തൊഴൽ, വൈകിട്ട് നാലിന്‌ ക്ഷേത്രനടയിൽ പെരുവനം സതീശൻ മാരാരുടെ നേതൃത്വത്തിൽ പഞ്ചാരിമേളം, 6.30ന് സംഗീത സദസ്, ഏഴിന് അമ്മയുടെ ആചാരപരമായ ക്ഷേത്രദർശനം, രാത്രി 9.30ന് കഥകളി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home