ആശുപത്രി റോഡ് നിർമാണം തുടങ്ങി

വെട്ടിക്കോട് ജങ്ഷൻ- മേപ്പള്ളിക്കുറ്റി ആശുപത്രി റോഡ് നിർമാണം യു പ്രതിഭ എംഎൽഎ ഉദ്ഘാടനംചെയ്യുന്നു
മാവേലിക്കര
സംസ്ഥാന ബജറ്റിൽ അനുവദിച്ച 55 ലക്ഷം രൂപ വിനിയോഗിച്ച് പുനരുദ്ധരിക്കുന്ന വെട്ടിക്കോട് ജങ്ഷൻ- മേപ്പള്ളിക്കുറ്റി ആശുപത്രി റോഡിന്റെ നിർമാണം യു പ്രതിഭ എംഎൽഎ ഉദ്ഘാടനംചെയ്‌തു. പഞ്ചായത്ത് പ്രസിഡന്റ് ജി രമേശ്കുമാർ അധ്യക്ഷനായി. വൈസ്‌പ്രസിഡന്റ് പുഷ്‌പമ്മ ബോസ് മാത്യു, ബ്ലോക്ക് പഞ്ചായത്ത് വൈസ്‌പ്രസിഡന്റ് സിബി കറ്റാനം, എ എം ഹാഷിർ, എം മനോജ്, കുഞ്ഞുമോൾ റെജി, സുഷ, നികേഷ് തമ്പി, അമൽ രാജ്, ബാലു രമണൻ, രാമചന്ദ്രൻപിള്ള എന്നിവർ സംസാരിച്ചു.








0 comments