ad
Deshabhimani

ലഹരിക്കെതിരെ ഹോമിയോ ആശുപത്രിയുടെ ‘കരിനിഴൽ’

drugs

ചേർത്തല ഗവ. ഹോമിയോ ആശുപത്രി നിർമിച്ച ലഹരിവിരുദ്ധ ഹ്രസ്വചിത്രത്തിന്റെ ആദ്യപ്രദർശനം ജനപ്രതിനിധികളും ഉദ്യോഗസ്ഥരും വീക്ഷിക്കുന്നു

വെബ് ഡെസ്ക്

Published on Jul 14, 2026, 12:15 AM | 1 min read

സ്വന്തം ലേഖകൻ

ചേർത്തല

ലഹരിവിരുദ്ധ പോരാട്ടത്തിന് പിന്തുണയുമായി ചേർത്തല ഗവ. ഹോമിയോ ആശുപത്രി നിർമിച്ച ഹ്രസ്വചിത്രം ‘കരിനിഴൽ’ ശ്രദ്ധേയമാകുന്നു. ലഹരിക്കടിപ്പെട്ട കുടുംബത്തെ ചികിത്സയിലൂടെ രക്ഷിക്കുന്ന പ്രമേയം. ​ചേർത്തല നഗരസഭ ഗവ. ഹോമിയോ ആശുപത്രിയിലെ ഡോക്‌ടർമാരും ജീവനക്കാരുമാണ് ലഘു ചലച്ചിത്രത്തിന്റെ അരങ്ങിലും അണിയറയിലും. പ്രമേയം, അഭിനയം, ഛായാഗ്രഹണം, ശബ്‌ദം നൽകൽ തുടങ്ങിയവയെല്ലാം ഇവർ തന്നെയാണ് നിർവഹിച്ചത്. ​നഗരസഭാധ്യക്ഷൻ എസ് സോബിൻ ആദ്യപ്രദർശനം ഉദ്‌ഘാടനംചെയ്‌തു. ഉപാധ്യക്ഷ എൻ എൽ വത്സലകുമാരി അധ്യക്ഷയായി. ചിത്രത്തിന്റെ പോസ്‌റ്റർ സ്ഥിരംസമിതി അധ്യക്ഷൻ എസ് സനീഷ് ആർഎംഒ ഡോ. അശ്വതി ധറിന്‌ നൽകി പ്രകാശിപ്പിച്ചു. ഡോ. വി എസ്‌ സ്‌നേഹ ചിത്രം പരിചയപ്പെടുത്തി. സ്ഥിരംസമിതി അധ്യക്ഷ ബീന അജി, ക‍ൗൺസിലർമാരായ കെ സി ആന്റണി, ആർ ഗീതാകുമാരി, സെക്രട്ടറി ടി കെ സുജിത്, ആശുപത്രി സൂപ്രണ്ട് ഡോ. എം ഷീജ, മെഡിക്കൽ ഓഫീസർ ഡോ. സി എസ് റിഫ്‌ന എന്നിവർ സംസാരിച്ചു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home