ദാഹജലപ്പന്തലുകളുമായി ഡിവൈഎഫ്ഐ
ഇതാ ‘സ്‌നേഹമൊരു കുമ്പിൾ'

മാരാരിക്കുളം
വേനൽകാലത്ത് ജനങ്ങൾക്ക് ആശ്വാസം പകരാൻ ഡിവൈഎഫ്ഐ നേതൃത്വത്തിൽ ‘സ്‌നേഹമൊരു കുമ്പിൾ' എന്ന പേരിൽ ദാഹജലപ്പന്തലുകൾ ആരംഭിച്ചു. മേഖലാ യൂണിറ്റ് കേന്ദ്രങ്ങളിലാണ് ദാഹജലപ്പന്തലുകൾ സ്ഥാപിക്കുന്നത്. ജില്ലാ ഉദ്ഘാടനം മാരാരിക്കുളത്ത് നടന്നു. പാതിരപ്പള്ളി മേഖലയിലെ പൂങ്കാവ് യൂണിറ്റ് സ്ഥാപിച്ച ദാഹജലപ്പന്തൽ കേന്ദ്രകമ്മിറ്റി അംഗം ആർ രാഹുൽ ഉദ്ഘാടനംചെയ്‌തു. തണ്ണിമത്തൻ ജ്യൂസും വിതരണംചെയ്‌തു. ബ്ലോക്ക് സെക്രട്ടറി എം എസ് അരുൺ, വൈസ്‌പ്രസിഡന്റ് ടി എ അജീഷ്, മേഖലാ സെക്രട്ടറി എം എസ് അജിത്ത്, പ്രസിഡന്റ് എ കെ അജീഷ് മേഖലാ കമ്മിറ്റി അംഗങ്ങളായ ബിമൽ വിശ്വനാഥ്, കെ വി വിനായകൻ, വിനോദ് വിൻസന്റ്, ആദിത്യ ജോസഫ്, സൂരജ് സാനു എന്നിവർ പങ്കെടുത്തു.










0 comments