ad
Deshabhimani

സൂക്ഷിക്കണം

മഴ വരുന്നു; മരം വീഴും

ആലപ്പുഴ ജനറൽ ആശുപത്രി വളപ്പിൽനിന്ന് പാലസ് റോഡിലേക്ക് കടപുഴകിയ മരം അഗ്നിരക്ഷാസേന 
മുറിച്ചുമാറ്റിയപ്പോൾ (ഫയൽ ചിത്രം)
avatar
സ്വന്തംലേഖകൻ

Published on May 23, 2026, 01:30 AM | 1 min read

ആലപ്പുഴ

മഴക്കാലമാണ്‌ വരുന്നത്‌. മഴ കനക്കുന്നതിനൊപ്പം പതിവ്‌ അപകടങ്ങളും ഉണ്ടാവാം. ജില്ലയിൽ ഇത്തരത്തിലുള്ള അപായങ്ങളിൽ മുന്നിൽ നിൽക്കുന്നത്‌ മരം വീണുള്ള അപകടങ്ങളാണ്‌. മരം വീണുണ്ടാകുന്ന അപകടങ്ങളിൽ മിക്കപ്പോഴും സംഭവിക്കുന്നത്‌ വലിയ രീതിയിലുള്ള ഗതാഗത തടസമാണ്‌. റോഡിന്‌ കുറുകെ വീഴുന്ന മരങ്ങൾ മണിക്കൂറുകളോളം ഗതാഗതം സ്‌തംഭിക്കാൻ ഇടയാക്കുന്നു. വൈദ്യുതി ലൈനുകളും തകർത്തായിരിക്കും മരം വീഴ്‌ച. ഇതോടെ വൈദ്യുതിയും മുടങ്ങും. വഴിയോരങ്ങളിലും ഓഫീസ്‌ വളപ്പുകളിലുമെല്ലാം അലങ്കാരവൃക്ഷമായി വളർത്തുന്ന വാക, വലിയ വിസ്‌തൃതിയിൽ പടർന്നുവളരുന്ന ഉറക്കംതൂങ്ങി മരം (തണൽമരം) തുടങ്ങിയവയാണ്‌ മഴക്കാലത്ത്‌ ഏറെയും വീഴുന്നത്‌. മണ്ണിന്റെ ഘടനയും മരം കടപുഴകുന്നതിന്‌ കാരണമാണ്‌. അപകടഭീഷണി കണക്കിലെടുത്ത്‌, കാലവർഷം തുടങ്ങുന്നതിന്‌ മുന്പേ മരങ്ങൾ മുറിച്ചുമാറ്റാനുള്ള നിർദേശം തദ്ദേശ സ്ഥാപനങ്ങൾക്ക്‌ നൽകിയിട്ടുണ്ടെന്ന്‌ അഗ്‌നി രക്ഷാസേന അധികൃതർ പറഞ്ഞു. ഗതാഗത തടസം ഉണ്ടാവുന്ന രീതിയിൽ മറിയാൻ ഇടയുള്ള മരങ്ങൾ മുറിച്ചുനീക്കാനാണ്‌ മുൻഗണന. സ്വകാര്യ വ്യക്‌തികളുടെ പുരയിടങ്ങളിൽ വീഴുന്ന മരങ്ങൾ സാധാരണ രീതിയിൽ അഗ്‌നി രക്ഷാസേന നീക്കാറില്ല. മഴക്കാലത്ത്‌ വെള്ളത്തിൽ വീണുണ്ടാകുന്ന അപകടങ്ങളും ഏറും. വാഹനങ്ങൾ റോഡിൽനിന്ന്‌ തെന്നി കായലിലും പുഴയിലും കനാലിലുമൊക്കെ വീണ്‌ അപകടങ്ങൾ ഉണ്ടാവാറുണ്ട്‌. 2025 ൽ ഇത്തരം ഏഴ്‌ അപകടങ്ങളാണ്‌ ഉണ്ടായത്‌. മഴക്കാലത്ത്‌ വാഹനമോടിക്കുന്പോൾ തികഞ്ഞ ശ്രദ്ധ പുലർത്തണമെന്നാണ്‌ അധികൃതരുടെ നിർദേശം. വാഹനങ്ങളിൽ ഉപയോഗിക്കുന്ന ആധുനിക എൽഇഡി ലൈറ്റുകൾ വളരെയധികം അപകടങ്ങൾക്ക്‌ കാരണമാകുന്നുണ്ട്‌. ഇതും ഒഴിവാക്കണം. മഴക്കാലത്ത്‌ പല വീടുകളിലും അപകടകരമായ നിലയിൽ ഉണ്ടാവുന്ന വെള്ളക്കെട്ട്‌ പരിഹരിക്കാനും അഗ്‌നി രക്ഷാസേന ശ്രദ്ധിക്കാറുണ്ട്‌. ബോട്ടുകളിൽ ഘടിപ്പിച്ച്‌ ജോലി ചെയ്യാൻ പറ്റിയ പന്പുകൾ ലഭ്യമാക്കിയാൽ കൂടുതൽ കൃത്യതയോടെ ഇത്തരം ജോലികൾ ചെയ്യാനാവുമെന്ന്‌ സേനാ അധികൃതർ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home