ഹരിവരാസനം പുരസ്‌കാരം സമ്മാനിച്ചു

ഹരിവരാസനം പുരസ്‌കാരം തിരുവിഴ ജയശങ്കറിന് ദേവസ്വം മന്ത്രി വി എൻ വാസവൻ സമ്മാനിക്കുന്നു
ശബരിമല
അയ്യപ്പനുവേണ്ടി സംഗീതാരാധന നടത്തുന്ന കലാകാരൻമാർക്ക് കേരള സർക്കാർ ഏർപ്പെടുത്തിയ ഹരിവരാസനം പുരസ്‌കാരം നാദസ്വര വിദ്വാൻ തിരുവിഴ ജയശങ്കറിന് ദേവസ്വം മന്ത്രി വി എൻ വാസവൻ സമ്മാനിച്ചു. ശബരിമല സന്നിധാനം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മന്ത്രി അയ്യപ്പശിൽപ്പമടങ്ങിയ പുരസ്‌കാരവും പ്രശസ്‌തിപത്രവും കൈമാറി. പ്രമോദ് നാരായൺ എംഎൽഎ അധ്യക്ഷനായി. ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ സ്വാഗതം പറഞ്ഞു. ദേവസ്വം സെക്രട്ടറി എം ജി രാജമാണിക്യം പ്രശസ്‌തിപത്രം വായിച്ചു. കെ യു ജനീഷ്‌കുമാർ എംഎൽഎ, തിരുവിതാംകൂർ ദേവസ്വം ബോർഡംഗങ്ങളായ അഡ്വ. കെ രാജു, അഡ്വ. പി ഡി സന്തോഷ്‌കുമാർ, ദേവസ്വം ബോർഡ് കമീഷണർ ബി സുനിൽകുമാർ, എഡിഎം അരുൺ എസ് നായർ, തിരുവിഴ ജയശങ്കർ എന്നിവർ സംസാരിച്ചു.










0 comments