ഗുരുപ്രിയ ഗ്രന്ഥശാലാ വാർഷികം

മുതുകുളം ഗുരുപ്രിയ ഗ്രന്ഥശാലയുടെ 60–ാം വാർഷികം കാർത്തികപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി എൻ രാമചന്ദ്രൻനായർ ഉദ്ഘാടനംചെയ്യുന്നു
കാർത്തികപ്പള്ളി
മുതുകുളം ഗുരുപ്രിയ ഗ്രന്ഥശാലയുടെ 60–ാം വാർഷികം കാർത്തികപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി എൻ രാമചന്ദ്രൻനായർ ഉദ്ഘാടനംചെയ്‌തു. ഗ്രന്ഥശാലാ പ്രസിഡന്റ് ജി ഷാജൻ അധ്യക്ഷനായി. മുതുകുളം പാർവതിയമ്മ ട്രസ്‌റ്റ് സെക്രട്ടറി ആർ മുരളീധരൻ, ഗ്രന്ഥശാലാ ജനറൽ കൺവീനർ ടി ജി ദിനരാജൻ, മുതുകുളം പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ എസ് ഷീജ, പഞ്ചായത്തംഗം കെ എസ് അജിത്ത്കുമാർ, ഗ്രന്ഥശാലാ വനിതാവേദി പ്രസിഡന്റ് എം പി സബിത, വനിതാവേദി സെക്രട്ടറി രേണുക അശോകൻ, ഗ്രന്ഥശാലാ കോ–-ഓർഡിനേറ്റർ കെ രവീന്ദ്രൻ, ജോയിന്റ് സെക്രട്ടറി എൻ ഭദ്രൻ എന്നിവർ സംസാരിച്ചു.










0 comments