ad
Deshabhimani

കളവങ്കോടത്ത്‌ ഗുരു സ്‌മാരകം
നിർമിക്കും: മന്ത്രി പി പ്രസാദ്‌

കളവംകോടം ശക്തീശ്വരക്ഷേത്രത്തിൽ പുനരുദ്ധരിച്ച കുളങ്ങൾ മന്ത്രി പി പ്രസാദ്‌ സമർപ്പിക്കുന്നു

കളവംകോടം ശക്തീശ്വരക്ഷേത്രത്തിൽ പുനരുദ്ധരിച്ച കുളങ്ങൾ മന്ത്രി പി പ്രസാദ്‌ സമർപ്പിക്കുന്നു

വെബ് ഡെസ്ക്

Published on Jan 25, 2026, 12:13 AM | 1 min read

ചേർത്തല
കേരളീയ നവോത്ഥാന ചരിത്രത്തിൽ വിപ്ലവകരമായ മുഹൂർത്തത്തിന്‌ സാക്ഷ്യംവഹിച്ച കളവംകോടം ശക്തീശ്വരക്ഷേത്രത്തിൽ ശ്രീനാരായണഗുരുദേവന്‌ സ്‌മാരകം സർക്കാർ നിർമിക്കുമെന്ന് മന്ത്രി പി പ്രസാദ് പറഞ്ഞു. ക്ഷേത്രത്തിൽ കേരള ലാൻഡ് ഡെവലപ്‌മെന്റ് കോർപറേഷൻ നവീകരിച്ച മൂന്ന് കുളങ്ങളുടെ സമർപ്പണം നടത്തുകയായിരുന്നു അദ്ദേഹം. ​ ഗുരുദേവന്റെ കണ്ണാടിപ്രതിഷ്‌ഠയുടെ 100–ാം വർഷത്തിലേക്ക് കടക്കുന്പോൾ ചരിത്രമുഹൂർത്തം അടയാളപ്പെടുത്തുന്ന രീതിയിലാകും സ്‌മാരകം. നടപടികൾ സർക്കാരിന്റെ അടിയന്തര പരിഗണനയിലാണെന്നും കണ്ണാടിപ്രതിഷ്‌ഠ ശതാബ്‌ദിയാഘോഷം വിപുലമായി സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ​ നബാർഡ് ആർഐഡിഎഫ് പദ്ധതിയിൽനിന്ന്‌ അനുവദിച്ച 48.29 ലക്ഷം രൂപ വിനിയോഗിച്ചാണ് കുളങ്ങൾ പുനരുദ്ധരിച്ചത്. ചെളിയും മണ്ണും നീക്കംചെയ്‌ത്‌ ആഴം വർധിപ്പിക്കുകയും കരിങ്കൽഭിത്തി നിർമിക്കുകയുംചെയ്‌തു. വീതിയേറിയ കടവുകൾ നിർമിക്കുകയും കുളത്തിന് ചുറ്റും ടൈൽവിരിച്ച് സ്‌റ്റെയിൻലെസ് സ്‌റ്റീൽ കൈവരി സ്ഥാപിച്ച് മനോഹരമാക്കുകയുംചെയ്‌തു. ​ വയലാർ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു മുരളി അധ്യക്ഷയായി. വൈസ് പ്രസിഡന്റ് എം ജി നായർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home