ad
Deshabhimani

'ഇറ്റ്‌സ് എ മെഡിക്കൽ മിറക്കിൾ' ട്രെയിലർ പുറത്ത്; സെപ്തംബർ 18ന് തീയേറ്ററുകളിലേക്ക്

Medical miracle

ഇറ്റ്‌സ് എ മെഡിക്കൽ മിറക്കിൾ സിനിമയുടെ പോസ്റ്റർ| Photo: Social Media

വെബ് ഡെസ്ക്

Published on Sep 10, 2026, 09:56 PM | 1 min read

കൊച്ചി : സംഗീത് പ്രതാപ്, ഷറഫുദ്ദീൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ശ്യാമിൻ ഗിരീഷ് സംവിധാനം ചെയ്യുന്ന 'ഇറ്റ്‌സ് എ മെഡിക്കൽ മിറക്കിൾ' എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്ത്. ചിത്രം സെപ്തംബർ 18ന് തീയേറ്ററുകളിൽ എത്തും.


പ്രശസ്ത വെബ് സീരീസായ 'സമർത്ഥശാസ്ത്രത്തിന്' ശേഷം ശ്യാമിൻ ഗിരീഷും തിരക്കഥാകൃത്ത് നിലീൻ സാന്ദ്രയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്. ഒരപകടത്തെ തുടർന്ന് കോമയിലാകുന്ന നായകന് (സംഗീത് പ്രതാപ്) ഉണരുമ്പോൾ അമാനുഷിക കേൾവിശക്തി ലഭിക്കുന്നതും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ട്രെയിലർ പങ്കുവെക്കുന്നത്.


കോട്ടയം നസീർ ഒരു രാഷ്ട്രീയക്കാരന്റെ വേഷത്തിലാണ് ചിത്രത്തിലെത്തുന്നത്. അഖില ഭാർഗവൻ, ആനന്ദ് മന്മഥൻ, കിരൺ പീതാംബരൻ, പാർവതി ആർ കൃഷ്ണ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മുജീബ് മജീദ് സംഗീതവും അഖിൽ സേവ്യർ ഛായാഗ്രഹണവും രാകേഷ് ചെറുമടം എഡിറ്റിംഗും നിർവ്വഹിക്കുന്നു. ഡോ. പോൾസ് എന്റർടൈൻമെന്റിന്റെ ബാനറിൽ ഡോ പോൾ വർഗീസും ഡ്രീം ബിഗ് ഫിലിംസിന്റെ ബാനറിൽ സുജിത്ത് ജെ നായരും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home