Deshabhimani

നേതാവിന്റെ വീട്ടിൽ എക്‌സൈസ്‌ പരിശോധന; മുതുകുളം കോൺഗ്രസിൽ ഗ്രൂപ്പ് പോര്

മുതുകുളം കോൺഗ്രസിൽ ഗ്രൂപ്പ് പോര്
വെബ് ഡെസ്ക്

Published on Nov 02, 2026, 12:51 AM | 1 min read

കാർത്തികപ്പള്ളി

കോൺഗ്രസ് പ്രാദേശിക നേതാവിന്റെ വീട്ടിൽ എക്‌സൈസ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയതിനെത്തുടർന്ന് മുതുകുളത്തെ കോൺഗ്രസിൽ ഗ്രൂപ്പ് പോര് ശക്തമായി. മുതുകുളം 149–-ാം നമ്പർ ബൂത്ത് പ്രസിഡന്റ് ചേപ്പാട് കന്നിമേൽ ഊഞ്ഞാലേത്ത് ബിജുവിന്റെ വീട്ടിലാണ് മൂന്ന്‌ ദിവസം മുന്പ്‌ പരിശോധന നടത്തിയത്. ആലപ്പുഴ എക്‌സൈസ് ഡെപ്യൂട്ടി കമീഷണർക്ക് ലഭിച്ച ഇ-–മെയിൽ സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ കായംകുളത്തുനിന്നുള്ള എക്‌സൈസ് സംഘമാണെത്തിയത്. ഈ സമയം സ്‌ത്രീകൾ മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളു. പരിശോധനയിൽ യാതൊന്നും കണ്ടെടുക്കാനുമായില്ല. ​മുതുകുളം നോർത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയിൽ രമേശ് ചെന്നിത്തലയെ അനുകൂലിക്കുന്ന രണ്ട് വിഭാഗങ്ങളിൽ ഒന്ന്‌ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്പ്‌ ഗ്രൂപ്പ് മാറിയെന്ന് സംശയിച്ച് മണ്ഡലം പ്രസിഡന്റ് ആർ രാജഗോപാലിനെ ഒഴിവാക്കിയിരുന്നു. പകരം പി എസ് ശ്രീശാന്തിനെ മണ്ഡലം പ്രസിഡന്റായി ഡിസിസി നേതൃത്വം അവരോധിച്ചു. ഡിസിസി പ്രസിഡന്റിന്റെ വീട് ഉൾപ്പെടുന്ന മണ്ഡലം കമ്മിറ്റിയാണിത്. ഡിസിസി പ്രസിഡന്റിന്റെ സഹോദരൻ ബി വേണുപ്രസാദിന്റെ പ്രത്യേക താൽപ്പര്യത്തിൽ നടത്തിയ സ്ഥാനമാറ്റത്തെ എതിർത്തവരിൽ ബിജുവും ഉണ്ടായിരുന്നു. ഇതിന്റെ വിരോധത്തിൽ വേണുപ്രസാദ് പക്ഷം നടത്തിയ നീക്കമാണ്‌ ബൂത്ത് പ്രസിഡന്റിന്റെ വീട്ടിലെ എക്‌സൈസ് പരിശോധനയെന്ന്‌ ആക്ഷേപമുണ്ട്‌. അനാവശ്യ റെയ്ഡ് നടത്തിയ ഉദ്യോഗസ്ഥരുടെ പേരിൽ നടപടി സ്വീകരിക്കണമെന്നാണ് വേണുപ്രസാദ് വിരുദ്ധ പക്ഷം ആവശ്യപ്പെടുന്നത്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

Maythil Radhakrishnan

01

print edition മേതിലിന്റെ സർഗപൗരത്വം
M A Baby India Bloc

02

print edition അഭിനന്ദനങ്ങൾ, പോരാട്ടം ശക്തിപ്പെടും: എം എ ബേബി
Labour Code protest

03

print edition കേന്ദ്രസർക്കാരിന്റെ തൊഴിലാളിവിരുദ്ധ
ലേബർ കോഡ്‌ പിൻവലിക്കണം
Indian Military

04

print edition ഇന്ത്യ–ഓസ്ട്രേലിയ സൈനിക അഭ്യാസം സമാപിച്ചു
Super League Kerala

05

print edition സൂപ്പർ ലീ​ഗ് കേരള: മലപ്പുറത്തെ ഗോളിൽ മുക്കി കാലിക്കറ്റ്
School Sports Meet

06

print edition സംസ്ഥാന സ്‌കൂൾ അത്‍ലറ്റിക്‌സ്‌: ഭാവിയിലേക്കുള്ള കവാടം, പക്ഷേ
deshabhimani section

Recommended

Deshabhimani
Home