ad
Deshabhimani

എൽഡിഎഫ്‌ സർക്കാരിന്റെ പ്രഖ്യാപനങ്ങൾ

വാട്ടർ അതോറിറ്റി എംപ്ലോ. യൂണിയന്റെ അഭിവാദ്യം

Water Authority

വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ (സിഐടിയു) കായംകുളം ബ്രാഞ്ച്‌ സംഘടിപ്പിച്ച വിശദീകരണയോഗം 
എസ് അനിൽകുമാർ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Nov 03, 2025, 12:04 AM | 1 min read

കായംകുളം ​

കേന്ദ്രസർക്കാരിന്റെ കടുത്ത സാമ്പത്തിക അവഗണനകൾക്കിടയിലും സംസ്ഥാന ജീവനക്കാർക്ക് നാലുശതമാനം ക്ഷാമബത്ത അനുവദിക്കുകയും എല്ലാ വിഭാഗം ജനങ്ങളുടെയും സാമൂഹിക ക്ഷേമത്തിനായി പ്രവർത്തിക്കുകയും ചെയ്യുന്ന എൽഡിഎഫ്‌ സർക്കാരിന് അഭിവാദ്യങ്ങൾ അർപ്പിച്ച്‌ വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ (സിഐടിയു) കായംകുളം ബ്രാഞ്ചിന്റെ നേതൃത്വത്തിൽ വിശദീകരണയോഗം സംഘടിപ്പിച്ചു. എസ് അനിൽകുമാർ ഉദ്ഘാടനംചെയ്‌തു. ജില്ലാ കമ്മിറ്റിയംഗം എസ് രതീഷ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റ് അംഗം ജെ ബിജു വിശദീകരണം നടത്തി. ബ്രാഞ്ച് സെക്രട്ടറി മാത്യൂ വർഗീസ്, പൊടിമോൻ, ഉണ്ണികൃഷ്‌ണൻ, സതീഷ്‌കുമാർ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home