മാരാരിക്കുളത്ത് ഹരിതം സമൃദ്ധം

മാരാരിക്കുളം വടക്ക് പഞ്ചായത്തിൽ മാരാരി ജനകിയ ഹരിതസമൃദ്ധി പദ്ധതി ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ-്‌ഥിരംസമിതി അധ്യക്ഷൻ എസ് രാധാകൃഷ-്‌ണൻ ഉദ-്‌ഘാടനംചെയ്യുന്നു
കഞ്ഞിക്കുഴി
മാരാരിക്കുളം വടക്ക് പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്തിലെ 9000ലധികം വരുന്ന മുഴുവൻ വീടുകളിലും അഞ്ചിനം പച്ചക്കറിത്തൈകൾ എത്തിച്ചു കൊടുക്കുന്ന മാരാരി ജനകിയ ഹരിത സമൃദ്ധിപദ്ധതി നടപ്പിലാക്കുന്നു. പ്രാദേശികമായി വിഷരഹിത പച്ചക്കറികൾ ഉത്പാദിപ്പിക്കുന്നതിനായി വെണ്ട, മുളക്, തക്കാളി, വഴുതന, പയർ എന്നീ മൂന്നുലക്ഷം പച്ചക്കറിത്തെകളാണ് പഞ്ചായത്തിലെ 20 വാർഡുകളിലായി വിതരണം ചെയ്യുന്നത്.
ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ-്‌ഥിരംസമിതി അധ്യക്ഷൻ എസ് രാധാകൃഷ-്‌ണൻ പദ്ധതി ഉദ-്‌ഘാടനംചെയ-്‌തു. പഞ്ചായത്ത് പ്രസിഡന്റ് കെ സരള അധ്യക്ഷയായി. കൃഷി ഓഫീസർ ജാനിഷ് റോസ് ജേക്കബ് പദ്ധതി വിശദീകരിച്ചു. വൈസ-്‌പ്രസിഡന്റ് സി എച്ച് രമ്യ, വികസനകാര്യ സ-്‌ഥിരംസമിതി അധ്യക്ഷൻ ടി വി ബൈജു, പഞ്ചായത്തംഗങ്ങളായ ഇ ആർ പൊന്നൻ, ഇന്ദിര ഉദയൻ, കൃഷി അസിസ്റ്റന്റ് വി ടി സുരേഷ് എന്നിവർ പങ്കെടുത്തു.










0 comments