ad
Deshabhimani

സർക്കാർ ആയുർവേദ ആശുപത്രി ഉപകേന്ദ്രവും നവീകരിച്ച വായനശാലയും തുറന്നു

ചെറിയനാട് പഞ്ചായത്തിലെ സർക്കാർ ആയുർവേദ ആശുപത്രിയുടെ ഉപകേന്ദ്രവും നവീകരിച്ച വായനശാലയും 
മന്ത്രി സജി ചെറിയാൻ ഉദ്ഘാടനംചെയ്യുന്നു
വെബ് ഡെസ്ക്

Published on Jul 16, 2025, 02:27 AM | 1 min read

ചെങ്ങന്നൂർ

ചെറിയനാട് പഞ്ചായത്തിലെ സർക്കാർ ആയുർവേദ ആശുപത്രിയുടെ ഉപകേന്ദ്രവും നവീകരിച്ച വായനശാലയും മന്ത്രി സജി ചെറിയാൻ ഉദ്ഘാടനംചെയ്‌തു. സാംസ്‌കാരിക, വിദ്യാഭ്യാസരംഗത്തെ പ്രതിഭകളെ അനുമോദിച്ചു. പഞ്ചായത്ത് പ്രസിഡന്റ്‌ പ്രസന്ന രമേശൻ അധ്യക്ഷയായി. ഔഷധി ചെയർപേഴ്സൺ ശോഭന ജോർജ്, ചെങ്ങന്നൂർ ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ കെ എ സലിം എന്നിവർ മുഖ്യാതിഥികളായി. സംഘാടകസമിതി കൺവീനർ ജി വിവേക്, ബ്ലോക്ക്‌ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ സ്വർണമ്മ, പഞ്ചായത്ത് വൈസ്‌പ്രസിഡന്റ്‌ ഷാളിനി രാജൻ, സ്ഥിരംസമിതി അധ്യക്ഷരായ വി കെ വാസുദേവൻ, കെ പി മനോജ് മോഹൻ എന്നിവർ സംസാരിച്ചു. പഞ്ചായത്തിന്റെ വടക്കുഭാഗത്തുള്ള ഏഴ്‌ വാർഡിലുള്ളവരുടെ യാത്രാസൗകര്യം പരിഗണിച്ചാണ് മൂന്നാംവാർഡിൽ ഉപകേന്ദ്രം ആരംഭിച്ചത്. എല്ലാ ബുധനാഴ്‌ചയും ഉപകേന്ദ്രത്തിൽ ഡോക്‌ടറുടെ സേവനം ലഭിക്കും. ബാക്കിയുള്ള ദിവസങ്ങളിൽ മരുന്ന്‌ വിതരണവും ഉണ്ടാകും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home