Deshabhimani

പരുമലയിൽ ഗ്ലോബൽ കോൺഫറൻസ്

parumala

മലങ്കര ഓർത്തഡോക്‌സ്‌ വൈദികസംഘത്തിന്റെ ഗ്ലോബൽ കോൺഫറൻസ് പരുമല സെമിനാരിയിൽ 
ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on May 20, 2026, 02:16 AM | 1 min read

മാന്നാർ

മലങ്കര ഓർത്തഡോക്‌സ്‌ സഭ വൈദികസംഘത്തിന്റെ ഗ്ലോബൽ കോൺഫറൻസ് പരുമല സെമിനാരിയിൽ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ ഉദ്ഘാടനംചെയ്തു. മാത്യൂസ് മാർ തിമോത്തിയോസ് അധ്യക്ഷനായി. ഉത്തർപ്രദേശ് ഫുഡ് ആൻഡ് ഡ്രഗ്സ് അഡ്മിനിസ്ട്രേഷൻ വകുപ്പ് സെക്രട്ടറി റോഷൻ ജേക്കബ് മുഖ്യപ്രഭാഷണം നടത്തി. പുനപ്രസിദ്ധീകരിച്ച വൈദിക ഡയറക്ടറി കുറിയാക്കോസ് മാർ ക്ലിമ്മീസ് വലിയമെത്രാപോലീത്ത പ്രകാശിപ്പിച്ചു. തീം പുസ്തകം ഡോ. യാക്കോബ് മാർ ഐറേനിയോസ് പ്രകാശിപ്പിച്ചു. ഗീവർഗീസ് മാർ കൂറിലോസ്, യൂഹാനോൻ മാർ ക്രിസോസ്‌റ്റമോസ്, ഫാ. ഡോ. തോമസ് വർഗീസ് അമയിൽ, ഫാ. എൽദോ ഏലിയാസ്, ഫാ. ഡോ. നൈനാൻ വി ജോർജ് എന്നിവർ സംസാരിച്ചു. സഖറിയ മാർ സേവേറിയോസ്, കെ എൻ മാത്യു വൈദ്യൻ കോറെപ്പിസ്‌കോപ്പാ, സംഗീത സംവിധായകൻ ജെറി അമൽദേവ്, ഫാ. എം സി പൗലോസ് എന്നിവർ ക്ലാസുകൾ നയിച്ചു. കോൺഫറൻസ് 21ന് സമാപിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home