ad
Deshabhimani

ചേപ്പാട് മുറിയാംമൂട് എൽപി സ്‌കൂളിനായി യുകെയിൽനിന്ന് വിദ്യാർഥിനികൾ

ചേപ്പാട് മുറിയാംമൂട് എൽപി സ്‌കൂളിന്റെ നിർമാണപ്രവൃത്തികൾ 
യുകെയിൽനിന്നുള്ള വിദ്യാർഥിനികൾ ചെയ്യുന്നു

ചേപ്പാട് മുറിയാംമൂട് എൽപി സ്‌കൂളിന്റെ നിർമാണപ്രവൃത്തികൾ 
യുകെയിൽനിന്നുള്ള വിദ്യാർഥിനികൾ ചെയ്യുന്നു

വെബ് ഡെസ്ക്

Published on Jul 08, 2025, 11:27 PM | 1 min read

കാർത്തികപ്പള്ളി
ചേപ്പാട് പഞ്ചായത്തിലെ മുറിയാംമൂട് എൽപി സ്‌കൂളിന്റെ നിർമാണപ്രവൃത്തികൾചെയ്യാൻ യുകെയിലെ ലണ്ടൻ ആസ്ഥാനമായ സെന്റ്‌ മേരീസ് അസ്‌കോട്ട് സ്‌കൂളിലെ വിദ്യാർഥിനികളുടെ ആദ്യസംഘമെത്തി. 15 വിദ്യാർഥിനികളും മൂന്ന് അധ്യാപകരുമാണ് ഇപ്പോൾ എത്തിയിട്ടുള്ളത്. ജോ ഒബർടെൽ, ഡോം സ്വെട്ടർ സെമോബറി എന്നീ അധ്യാപകരാണ് നേതൃത്വം നൽകുന്നത്. ചുറ്റുമതിൽ നിർമാണച്ചെലവും സന്നദ്ധപ്രവർത്തനവും ഇവർതന്നെ നിർവഹിക്കും. നിർമാണപ്രവൃത്തികൾ ചേപ്പാട് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ കെ വിശ്വപ്രസാദ് ഉദ്‌ഘാടനംചെയ്‌തു. കണ്ണോലിൽ തുളസി, അമ്പിളി, പ്രഥമാധ്യാപിക ജയശ്രീ എന്നിവർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home