ജനഹൃദയങ്ങൾ കീഴടക്കി ജി ആതിര

തലവടിയിലെ സ്വീകരണകേന്ദ്രത്തിൽ എൽഡിഎഫ് നേതാക്കളോടൊപ്പം ജി ആതിര
കൈനകരി സുരേഷ്കുമാർ
Published on Dec 02, 2025, 12:05 AM | 1 min read
തകഴി
ജില്ലാ പഞ്ചായത്ത് ചമ്പക്കുളം ഡിവിഷൻ എൽഡിഎഫ് സ്ഥാനാർഥി ജി ആതിരയുടെ സ്വീകരണ പര്യടനം ആരംഭിച്ചു. തിങ്കൾ രാവിലെ `ജനതാദൾ സംസ്ഥാന കമ്മിറ്റി അംഗം ഗോവിന്ദൻകുട്ടി കാരണവർ സ്വീകരണ പരിപാടി ഉദ്ഘാടനം ചെയ്‌തു. കട്ടത്തറ കലുങ്ക്, വെള്ളക്കിണർ ജങ്ഷൻ, പൂന്തുരിത്തി, കൈതത്തോട് വൈക ഹോട്ടലിന് സമീപം, നീരേറ്റുപുറം, പഞ്ചായത്തിന് സമീപം, മാണത്താറ , എസ്എൻഡിപി പടി, പ്രിയദർശനി എസ് ഐ പള്ളിക്ക് സമീപം, ആമ്പ്രയിൽപടി, ചുട്ടുമാലി, പാരേത്തോട്, കോടമ്പനാടി, ആമ്പ്രമുക്ക്, എടത്വാ ടൗൺ, എസ്എൻഡിപി നമ്പർ 12ന് സമീപം, വരിക്കുളം, ചെറ്റേമുട്ട്,മൂലേപ്പാലം, മാമ്പ്രപ്പാലം സമീപം സമാപിച്ചു. സമാപന സമ്മേളനം ജനാധിപത്യ കേരള കോൺഗ്രസ് ഉന്നത അധികാര സമിതി അംഗം ജോസഫ് കെ നെല്ലുവേലി ഉദ്ഘാടനംചെയ്തു. വിവിധ കേന്ദ്രങ്ങളിൽ ആയിരങ്ങൾ സ്വീകരണം നല്കി. ഗ്രാമ, ബ്ലോക്ക് പഞ്ചായത്തു ഡിവിഷനുകളിലെ സ്ഥാനാർഥികൾക്കും സ്വീകരണം നല്കി. ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർഥികളായ നടുവിലെ മുറി ഡിവിഷൻ: എബ്രഹാം വർഗീസ് , ആനപ്രമ്പാൽ ഡിവിഷൻ ബിന്ദു എബ്രഹാം , തലവടി ഡിവിഷൻ രാജമ്മ സന്തോഷ്, എടത്വാ ഡിവിഷൻ ബിനോയ് വലക്കപ്പാടി, എൽഡിഎഫ് നേതാക്കളായ കെ എസ് അനിൽകുമാർ, റജി പി വർഗീസ്, വർഗീസ് ആന്റണി, സാറാമ്മ, കെ എൽ ബിന്ദു, ടി എ അശോകൻ, യു വിപിൻ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു. ചൊവ്വാ രാവിലെ ഒന്പതിന് തിരുഹൃദയ ചാപ്പലിന് സമീപം പര്യടനം ആരംഭിക്കും.









0 comments