ഫിറ്റ്നസ് സെന്റർ തുറന്നു

ആലപ്പുഴ വണ്ടാനം ഗവ. ടി ഡി മെഡിക്കൽ കോളേളേജിലെ ഫിസിക്കൽ എഡുക്കേഷേൻ വിഭാഗവും ഫിറ്റ്നസ് കോംപ്ലക-്‌സും ഡോ. ബി പത്മകുമാർ ഉദ്ഘാടനംചെയ്യുന്നു
വണ്ടാനം
ആലപ്പുഴ ഗവ. ടി ഡി മെഡിക്കൽ കോളേജിലെ ഫിസിക്കൽ എജ്യൂക്കേഷൻ ഡിപ്പാർട്ട്മെന്റും ഫിറ്റ്നസ് കോംപ്ലെക-്‌സും പ്രിൻസിപ്പൽ ഡോ. ബി പദ്മകുമാർ ഉദ്ഘാടനംചെയ-്‌തു. കോളേജിലെ പഴയ മെയിൻ ബ്ലോക്കിലെ വിശാലമായ ലൈബ്രറി ഹാളിലാണ് ഫിസിക്കൽ എജ്യൂക്കേഷൻ ഡിപ്പാർട്ട്മെന്റും ഫിറ്റ്നസ് കോംപ്ലെക-്‌സും പ്രവർത്തിക്കുക. ഫിറ്റ്നസ് ട്രെയിനിങ്ങിനുള്ള ആധുനികമായ ഉപകരണങ്ങളും ഇവിടെ സജ്ജമാക്കും. കോളേജ് യൂണിയൻ ചെയർപേഴ്സൺ സാൻമരിയ ബേബി അധ്യക്ഷയായി. കായിക വിദ്യാഭ്യാസ വിഭാഗം മേധാവി ഡോ. വിനുഭാസ്‌കർ, സ-്‌പോർട്‌സ് സെക്രട്ടറി എ ആർ ലാൽകൃഷ-്‌ണൻ, പിടിഎ പ്രസിഡന്റ് ഗോപകുമാർ എന്നിവർ സംസാരിച്ചു.









0 comments