Deshabhimani

വേമ്പനാട്ട് കായലിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു

vembanad lake

പൊതുജലാശയങ്ങളില്‍ മത്സ്യവിത്ത് നിക്ഷേപിക്കുന്നതിന്റെ ജില്ലാതല ഉദ്ഘാടനം പാതിരാമണല്‍ ബോട്ട് ജെട്ടി കടവില്‍ നടത്തുന്നു

വെബ് ഡെസ്ക്

Published on Aug 16, 2025, 12:26 AM | 1 min read

മുഹമ്മ

ജില്ലാ പഞ്ചായത്ത് പദ്ധതിയുടെ ഭാഗമായി പൊതുജലാശയങ്ങളില്‍ മത്സ്യവിത്ത് നിക്ഷേപിക്കുന്നതിന്റെ ജില്ലാ ഉദ്ഘാടനം മുഹമ്മയിൽ സംഘടിപ്പിച്ചു. പാതിരാമണല്‍ ബോട്ട്ജെട്ടി കടവില്‍ 10,000 വീതം കരിമീന്‍, പൂമീന്‍ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. കാലാവസ്ഥാവ്യതിയാനം, ജലമലിനീകരണം, അശാസ-്‌ത്രീയ മത്സ്യബന്ധനം എന്നിവമൂലം തദ്ദേശ മത്സ്യങ്ങളുടെ ലഭ്യത കുറഞ്ഞുവരുന്ന സ്ഥിതിക്ക്‌ പരിഹാരം കാണുന്നതിനാണ് പൊതുജലാശയങ്ങളില്‍ മത്സ്യവിത്ത് നിക്ഷേപിക്കൽ നടപ്പിലാക്കുന്നത്. മത്സ്യസമ്പത്ത് വര്‍ധിപ്പിച്ച് ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികള്‍ക്ക് സ്ഥിരവരുമാനം ഉറപ്പാക്കുക എന്നതും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു. ജില്ലാപഞ്ചായത്ത് വികസനഫണ്ടില്‍നിന്ന്‌ 10 ലക്ഷംരൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. തെരഞ്ഞെടുത്ത 18 കടവുകളില്‍ മത്സ്യവിത്തുകള്‍ നിക്ഷേപിക്കും. ​ മുഹമ്മ പഞ്ചായത്ത്‌ വൈസ-്‌പ്രസിഡന്റ് എന്‍ ടി റെജി ഉദ്ഘാടനംചെയ്‌തു. പഞ്ചായത്തംഗം വി വിഷ-്‌ണു അധ്യക്ഷനായി. പഞ്ചായത്ത്‌ സ്ഥിരംസമിതി അധ്യക്ഷന്‍ സി ഡി വിശ്വനാഥൻ, മത്സ്യതൊഴിലാളി യൂണിയന്റെയും കക്ക-- മത്സ്യ സംഘങ്ങളുടെയും പ്രതിനിധികളായ എം ഷാനവാസ്‌, കെ എൻ ബാഹുലയന്‍, പി കെ സുരേന്ദ്രൻ, അരുണ്‍പ്രശാന്ത്, എസ് ബാബു, ഷീന സജി, കോ ഓർഡിനേറ്റർ ബാലു ശേഖർ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home