മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു

തുറവൂർ
തദ്ദേശീയ മത്സ്യങ്ങളുടെ ലഭ്യത വർധിപ്പിക്കാൻ ഫിഷറീസ്‌വകുപ്പിന്റെ നേതൃത്വത്തിൽ തുറവൂർ തൈക്കാട്ടുശേരി കടവിൽ 4,00,000 കാര ചെമ്മീൻ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. പദ്ധതിയുടെ ഭാഗമായി ജില്ലയിൽ തെരഞ്ഞെടുത്ത കടവുകളിൽ 50,000 വീതം കരിമീൻ, പൂമീൻ കാർപ് ഇനത്തിൽപ്പെട്ട മത്സ്യക്കുഞ്ഞുങ്ങളെയും 12 ലക്ഷം കാര ചെമ്മീൻ കുഞ്ഞുങ്ങളെയും നിക്ഷേപിക്കും. ദലീമ എംഎൽഎ ഉദ്ഘാടനംചെയ്‌തു. തുറവൂർ പഞ്ചായത്തംഗം എ യു അനീഷ് അധ്യക്ഷനായി. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്‌ടർ ഡോ. വി പ്രശാന്തൻ, ഫിഷറീസ് എക-്‌സ്‌റ്റൻഷൻ ഓഫീസർ അഞ്‌ജന സുനിൽ, കോ–ഓർഡിനേറ്റർമാരായ ഷോൺ ഷാം സുധാകർ, ജി നീതു, പ്രൊമോട്ടർമാരായ പി എസ് ഫർസാന, മോനിഷ മോഹൻദാസ്, സന്ധ്യാകുമാരി, സുനിത പ്രഹ്ലാദൻ, കെ പി രാഖിമോൾ, കെ സന്തോഷ്, ധനേഷ് ദാസ്, എസ് വിഷ്‌ണു എന്നിവർ പങ്കെടുത്തു.









0 comments