Deshabhimani

സ്‌കൂളുകളിൽ എസ്‌ഡിവി ബിഎച്ച്‌എസ്‌എസ്‌

ആദ്യദിനം 
ആലപ്പുഴ മുന്നിൽ

Kayikamela

കെ എൽ അലീന - ജൂനിയർ ഗേൾസ് ലോഗ് ജമ്പ് -
ഒന്നാംസ്ഥാനം
സെന്റ്. ഫ്രാന്സിസ് അസീസി എച്ച്എസ്എസ് അർത്തുങ്കൽ

വെബ് ഡെസ്ക്

Published on Oct 16, 2025, 02:21 AM | 2 min read

ആലപ്പുഴ

ജില്ലാ സ്കൂൾ കായികമേളയുടെ ജമ്പ്‌, ത്രോ വിഭാഗങ്ങളിൽ 14 മത്സരങ്ങൾ പൂർത്തിയായ ആദ്യദിനത്തിൽ 56 പോയിന്റോടെ ആലപ്പുഴ ഉപജില്ലമുന്നിൽ. 30 പോയിന്റുമായി ചേർത്തല ഉപജില്ല രണ്ടാം സ്ഥാനത്ത്‌. മാവേലിക്കര (13), തുറവൂർ (12), ഹരിപ്പാട്‌ (4) എന്നിവരാണ്‌ മൂന്നും നാലും അഞ്ചും സ്ഥാനങ്ങളിൽ. സ്‌കൂളുകളിൽ മൂന്ന്‌ സ്വർണം, രണ്ട്‌ വെള്ളി, രണ്ട്‌ വെങ്കലം എന്നിവ ഉൾപ്പെടെ 23 പോയിന്റുമായി ആലപ്പുഴ എസ്‌ഡിവി ബോയ്‌സ്‌ എച്ച്‌എസ്‌എസാണ്‌ ഒന്നാമത്‌. രണ്ട്‌ സ്വർണം, ഒരു വെള്ളി എന്നിവ ഉൾപ്പെടെ 13 പോയിന്റുമായി ലിയോ തേർട്ടീന്ത്‌ രണ്ടാംസ്ഥാനത്തുണ്ട്‌. 12 പോയിന്റുമായി (സ്വർണം ഒന്ന്‌, വെള്ളി രണ്ട്‌, വെങ്കലം ഒന്ന്‌) ആലപ്പുഴ സെന്റ്‌ ജോസഫ്‌ ജിഎച്ച്‌എസ്‌എസ്‌ മൂന്നാമതും 11 പോയിന്റുമായി (സ്വർണം രണ്ട്‌, വെങ്കലം ഒന്ന്‌) ചാരമംഗലം ഗവ. ഡിവിഎച്ച്‌എസ്‌എസ്‌ നാലാമതും എട്ട്‌ (സ്വർണം ഒന്ന്‌, വെള്ളി ഒന്ന്‌) പോയിന്റുമായി അർത്തുങ്കൽ എസ്‌എഫ്‌എ എച്ച്‌എസ്‌എസ്‌ അഞ്ചാമതുമാണ്‌. ആദ്യദിനം നിശ്ചയിച്ചതിലും ഏറെ വൈകിയാണ്‌ മത്സരങ്ങൾ ആരംഭിച്ചത്‌. ജമ്പ്‌ മത്സരങ്ങൾ നിശ്ചയിച്ചിരുന്ന വേദി ചാരമംഗലം ഗവ. ഡിവിഎച്ച്എസ്എസിൽനിന്ന്‌ ചേർത്തല എസ്എൻ കോളേജിലേക്ക് മാറ്റിയത്‌ താരങ്ങളെയും അധ്യാപകരെയും ആശയകുഴപ്പത്തിലാക്കി. ചൊവ്വാ രാത്രി പെയ്ത കനത്ത മഴയിൽ ഹൈജമ്പ്‌, പോൾവാൾട്ട്‌ മത്സരങ്ങൾക്ക്‌ ഉപയോഗിക്കുന്ന ബെഡ്‌ നനഞ്ഞുകുതിർന്നു. രാവിലെ കായികതാരങ്ങളും അധികൃതരും വേദിയിലെത്തി. തുടർന്ന്‌ നടത്തിയ പരിശോധനയിലാണ്‌ മത്സരം നടത്താൻ കഴിയുന്ന സാഹചര്യമല്ലെന്ന്‌ ബോധ്യപ്പെട്ടത്‌. പിന്നാലെ വേദിമാറ്റുകയായിരുന്നു. പ്രധാന വേദിയായ മുഹമ്മ മദർ തെരേസ സ്കൂളിലും മത്സരങ്ങൾ ആരംഭിക്കാൻ വൈകി. കായിക താരങ്ങൾക്കുള്ള ചെസ്റ്റ്‌ നമ്പർ ലഭിക്കാൻ വൈകുകയായിരുന്നു. ഉപജില്ലാ കായികമേള ചൊവ്വ രാത്രിയോടെയാണ് പൂർത്തിയായത്. ഇതിന്റെ ഫലം വെബ്‌സൈറ്റിൽ അപ്‌ലോഡ്‌ ചെയ്യുന്നതടക്കമുള്ള പ്രവർത്തനങ്ങൾ പൂർത്തിയാകാഞ്ഞതാണ്‌ ഓൺലൈനായി ചെസ്‌ നമ്പർ ലഭിക്കുന്നത്‌ വൈകിച്ചത്‌. രാവിലെ മേള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ഡി മഹീന്ദ്രൻ ഉദ്ഘാടനംചെയ്തു. മുഹമ്മ പഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന ഷാബു അധ്യക്ഷയായി. ആലപ്പുഴ ഡിഡിഇ ഇ എസ് ശ്രീലത, എൻ ടി റജി, പി എൻ നസീമ,സിന്ധു രാജീവ്, വി വിഷ്ണു, കെ ഡി അജിമോൻ, ഫാ. ഡോ. സാംജി വടക്കേടം, എം വി സാബുമോൻ, ആർ അനസ്, എൽ വിനോദ് കുമാർ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home