ad
Deshabhimani

താലൂക്കാശുപത്രിയിൽ തീപിടിത്തം; നാശമില്ല

ചേർത്തല താലൂക്കാശുപത്രിയിൽ തീപിടിത്തമുണ്ടായയിടം പൊലീസ്‌ 
പരിശോധിക്കുന്നു
വെബ് ഡെസ്ക്

Published on Nov 08, 2025, 01:12 AM | 1 min read

ചേര്‍ത്തല

താലൂക്ക് ആസ്ഥാന ആശുപത്രി അങ്കണത്തിൽ തീപിടിത്തം. കടലാസ്‌ പെട്ടിയുൾപ്പെടെ പാഴ്‌വസ്‌തുക്കള്‍ക്കാണ് തീപിടിച്ചത്. അഞ്ച്, ആറ് വാര്‍ഡുകളുടെ ഇടയിലുള്ള ഭാഗത്തായിരുന്നു വെള്ളി രാവിലെ പത്തോടെ തീപിടിത്തമുണ്ടായത്‌. ​ആശുപത്രിയിലെ അഗ്‌നിശമന സംവിധാനം ഉപയോഗിച്ച് ജീവനക്കാരും തുടർന്ന്‌ അഗ്‌നിരക്ഷാസേനയെത്തി പൂര്‍ണമായും തീയണച്ചു. പുകപടര്‍ന്നത് വാര്‍ഡുകളില്‍ ആശങ്കയായി. ഇതോടെ അഞ്ച്, ആറ് വാര്‍ഡുകളിലെ 20ൽപ്പരം രോഗികളെ ഇതര വാര്‍ഡുകളിലേക്ക്‌ മാറ്റി. ​ഉച്ചകഴിഞ്ഞ്‌ വാര്‍ഡുകളുടെ പ്രവർത്തനം സാധാരണനിലയിലായി. തീപിടിത്തം സംബന്ധിച്ച്‌ പൊലീസ് അന്വേഷണം തുടങ്ങി. പൊലീസും ശാസ്‌ത്രീയ പരിശോധനാ വിഭാഗവും ആശുപത്രിയിലെത്തി വിശദമായി പരിശോധിച്ചു. എങ്ങനെ തീപടര്‍ന്നെന്ന്‌ കണ്ടെത്താനാണ് അന്വേഷണം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home