ad
Deshabhimani

കൊക്കോതമംഗലം പള്ളിയിൽ തിരുനാളാഘോഷം നാളെമുതൽ

തങ്കി സെന്റ്‌ മേരീസ് ഫൊറോന പള്ളിയിൽ ദുഃഖവെള്ളിയാഴ്‌ച കൊച്ചി രൂപത ബിഷപ് ഡോ. ആന്റണി കാട്ടിപ്പറമ്പിൽ 
മുഖ്യകാർമികനായ നഗരികാണിക്കൽ
വെബ് ഡെസ്ക്

Published on Apr 05, 2026, 02:28 AM | 1 min read

ചേര്‍ത്തല

കൊക്കോതമംഗലം മാര്‍തോമാശ്ലീഹ തീര്‍ഥാടന പള്ളിയിൽ ആറുമുതൽ 12 വരെ പുതുഞായര്‍ ദര്‍ശനത്തിരുനാള്‍ ആഘോഷിക്കുമെന്ന്‌ അധികൃതർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സമര്‍പ്പിതദിനമായ ആറിന് വൈകിട്ട്‌ 5.45-ന് ദിവ്യബലി, വചനസന്ദേശം, നൊവേന, ഏഴിന് നാടകം. കുടുംബദിനമായ ഏഴിന് വൈകിട്ട്‌ 5.45-ന് ദിവ്യബലി, വചനസന്ദേശം, നൊവേന. പൂര്‍വികസ്‌മൃതിദിനമായ എട്ടിന് രാത്രി 7.30-ന് നാടകം, തുടര്‍ന്ന് സ്‌നേഹവിരുന്ന്. ​ഒന്പതിന് വൈകിട്ട്‌ 5.15ന്‌ ദിവ്യകാരുണ്യ പ്രദക്ഷിണം, തുടര്‍ന്ന് അതിരൂപത മുന്‍ മെത്രോപൊലീത്തന്‍ വികാരി ആര്‍ച്ച് ബിഷപ് മാര്‍ ആന്റണി കരിയില്‍ തിരുനാളിന് കൊടിയേറ്റും. 10-ന് രാത്രി ഏഴിന് ഗാനമേള. വേസ്‌പരദിനമയ 11-ന് വൈകിട്ട്‌ ആഘോഷമായ പ്രദക്ഷിണം, തുടര്‍ന്ന് തബോലമേളം. തിരുനാള്‍ദിനമായ 12-ന് വൈകിട്ട്‌ അഞ്ചിന് ആഘോഷമായ തിരുനാള്‍ പാട്ടുകുര്‍ബാന, തിരുനാള്‍ പ്രദക്ഷിണം, തുടര്‍ന്ന് ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ. വാർത്താസമ്മേളനത്തിൽ വികാരി ഫാ. ജോമോന്‍ പാലിയേക്കര, ട്രസ്‌റ്റി തോമസ് പേരേമഠം, വൈസ് ചെയര്‍മാന്‍ തോമസ് മങ്കുഴിക്കരി, തിരുനാള്‍ കമ്മിറ്റി കണ്‍വീനര്‍ മാത്യു കണ്ണാട്ടുകളം എന്നിവര്‍ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home