ad
Deshabhimani

കർഷകക്കൂട്ടായ്‌മ അംഗത്വവിതരണം തുടങ്ങി

കരപ്പുറം ഫാർമർ പ്രൊഡ്യൂസേഴ്സ് ഓർഗനൈസേഷൻ അംഗത്വവിതരണവും നടീലും മന്ത്രി പി പ്രസാദ്‌ ഉദ്‌ഘാടനംചെയ്യുന്നു

കരപ്പുറം ഫാർമർ പ്രൊഡ്യൂസേഴ്സ് ഓർഗനൈസേഷൻ അംഗത്വവിതരണവും നടീലും മന്ത്രി പി പ്രസാദ്‌ ഉദ്‌ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Jan 12, 2026, 12:15 AM | 1 min read

ചേർത്തല

ചെറുധാന്യങ്ങളുടെയും കിഴങ്ങുവർഗങ്ങളുടെയും കൃഷി, മൂല്യവർധിത ഉൽപ്പന്ന നിർമാണവും ഉപഭോഗവും പരിപോഷിപ്പിക്കാൻ രൂപീകരിച്ച കർഷകക്കൂട്ടായ്‌മ കരപ്പുറം ഫാർമർ പ്രൊഡ്യൂസേഴ്സ് ഓർഗനൈസേഷൻ അംഗത്വവിതരണവും നടീലും തുടങ്ങി. മന്ത്രി പി പ്രസാദ് ഉദ്‌ഘാടനംചെയ്‌തു. കരുവയിൽഭാഗം ഗവ. എൽപി സ്‌കൂൾ ഓഡിറ്റോറിയത്തില ചടങ്ങിൽ നഗരസഭാധ്യക്ഷൻ എസ് സോബിൻ അധ്യക്ഷനായി. ചെറുധാന്യങ്ങളുടെയും കിഴങ്ങുവർഗങ്ങളുടെയും പ്രാധാന്യം സംബന്ധിച്ച്‌ കൃഷി അസി. ഡയറക്‌ടർ പ്രമോദ് മാധവൻ ക്ലാസെടുത്തു. കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ സുധർമിണി തമ്പാൻ നടീൽവസ്‌തു വിതരണം ഉദ്ഘാടനംചെയ്‌തു. നഗരസഭ ഉപാധ്യക്ഷ എൻ എൽ വത്സലകുമാരി, പി എസ് ശ്യാംകുമാർ, വി എസ് ബൈജു, ആർ രാജേഷ്, പി എ സെബാസ്‌റ്റ്യൻ, കെ വിജയപ്രതാപൻ, സിജി ഡേവിഡ്, സുജ ഈപ്പൻ, കെ എസ് ഷൈജ, കണ്ണൻ ഹരിദാസ്, എം എസ് സിബി, പ്രീത രാജേഷ് എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home