ad
Deshabhimani

കർഷകപുരസ്‌കാരങ്ങൾ നൽകി

Karshaka Award

കൃഷി ശാസ്ത്രജ്ഞൻ പി സി വർഗീസിന്റെ അനുസ്‌മരണ ചടങ്ങിൽ കാർഷിക സെമിനാർ ടി ഡി മെഡിക്കൽ കോളേജ് 
പ്രിൻസിപ്പൽ ഡോ. ബി പത്മകുമാർ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Sep 18, 2025, 01:35 AM | 1 min read

കലവൂർ

കൃഷി ശാസ്ത്രജ്ഞനും പരിസ്ഥിതി സ്നേഹിയുമായിരുന്ന പി സി വർഗീസിന്റെ പതിനാലാം ചരമ വാർഷികത്തിന്‌ കാർഷിക സെമിനാർ സംഘടിപ്പിച്ചു. കർഷക പുരസ്കാരങ്ങളും വിതരണംചെയ്തു. ലിറ്റിൽ ഫ്ലവർ നഗറിൽ സമ്മേളനം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. ബി പത്മകുമാർ ഉദ്ഘാടനംചെയ്തു. രവി പാലത്തുങ്കൽ അധ്യക്ഷനായി. ഡോ. കെ ജി പത്മകുമാർ അനുസ്മരണ പ്രഭാഷണം നടത്തി. കെ വി ദയാൽ, ഹരികുമാർ വാലേത്ത്, ടി എസ് വിശ്വൻ, ഫാ. മാത്യു മുല്ലശ്ശേരി, സുനിൽ വർഗീസ്, രാജു പള്ളിപ്പറമ്പിൽ, ജോസഫ് മാരാരിക്കുളം, എം ഇ ഉത്തമ കുറുപ്പ്, പയസ് നെറ്റൊ എന്നിവർ സംസാരിച്ചു. സർക്കാരിന്റെ കർഷകഭാരതി ശ്രവ്യ മാധ്യമ പുരസ്‌കാര ജേതാവ് മുരളീധരൻ തഴക്കര, മികച്ച കുട്ടി കർഷക അവാർഡ് നേടിയ പാർവതി, മണ്ണഞ്ചേരി പഞ്ചായത്തിലെ മികച്ച കർഷകൻ വി വിജയൻ, മികച്ച കുട്ടി കർഷകൻ അർജുൻ എന്നിവരെ പുരസ്കാരങ്ങൾ നൽകി ആദരിച്ചു. മാരാരിക്കുളം മഹാദേവക്ഷേത്ര മൈതാനിയിൽ പി സി വർഗീസ് ഫൗണ്ടേഷൻ ഒരുക്കുന്ന ബട്ടർഫ്ലൈ ഗാർഡന്റെ നിർമാണത്തിന് ആദ്യതൈ ഫാ. മാത്യു മുല്ലശ്ശേരിയിൽനിന്ന് ക്ഷേത്രം പ്രസിഡന്റ് ഗോപാലകൃഷ്ണക്കുറുപ്പ് ഏറ്റുവാങ്ങി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home