ad
Deshabhimani

അഹമ്മദാബാദിൽ യുവതിയെ പീഡിപ്പിച്ചെന്ന പരാതി; സുരക്ഷാ ജീവനക്കാരൻ അറസ്റ്റിൽ

security rape

ധരം സിങ്

വെബ് ഡെസ്ക്

Published on Aug 09, 2026, 08:51 PM | 1 min read

അഹമ്മദാബാദ്: നഗരത്തിലെ ഹൗസിംഗ് സൊസൈറ്റിയുടെ ടെറസിൽ വച്ച് വനിതാ താമസക്കാരിയെ ബലാത്സംഗം ചെയ്തെന്ന പരാതിയിൽ സുരക്ഷാ ജീവനക്കാരൻ അറസ്റ്റിൽ. ഉത്തർപ്രദേശിലെ ഹർദോയ് സ്വദേശിയായ ധരം സിംഗാണ് പിടിയിലായത്.


ഡ്യൂട്ടിയിൽ പ്രവേശിച്ച് നാല് ദിവസത്തിനുള്ളിലാണ് സംഭവം. ടെറസിൽ എത്തിയ യുവതിയെ ആക്രമിച്ച ശേഷം അവിടെ പൂട്ടിയിട്ട് പ്രതി രക്ഷപ്പെട്ടെന്നാണ് പൊലീസ് പറയുന്നത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇയാളെ ഹെബത്പുർ മേഖലയിൽ നിന്ന് അറസ്റ്റ് ചെയ്തത്.


സുരക്ഷാ ഏജൻസി പ്രതിയുടെ പശ്ചാത്തലം പരിശോധിക്കുന്നതിൽ വീഴ്ച വരുത്തിയെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തൽ. ഏജൻസിക്കെതിരെയും നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ ഡിഎൻഎ ഉൾപ്പെടെയുള്ള ഫോറൻസിക് പരിശോധനകളും പുരോഗമിക്കുകയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home