Deshabhimani

പഞ്ചാബിലുണ്ടായ ബസ് അപകടത്തിൽ കോട്ടയം സ്വദേശിനിയായ വിദ്യാർഥിനി മരിച്ചു

Bus Accident

ജോസ്‌ന ജോർജ്, അപകടത്തില്‍പ്പെട്ട ബസ്

വെബ് ഡെസ്ക്

Published on Oct 05, 2026, 02:58 PM | 1 min read

കടുത്തുരുത്തി: പഞ്ചാബിലുണ്ടായ ബസ് അപകടത്തിൽ കോട്ടയം സ്വദേശിനിയായ വിദ്യാർഥിനി മരിച്ചു. കടുത്തുരുത്തി സ്വദേശിനിയായ പൂഴിക്കോൽ കൊരക്കാലായിൽ ജോസ്‌ന ജോർജ്(22)ആണ് മരിച്ചത്. പഞ്ചാബ് ലൗലി പ്രൊഫഷണൽ സർവകലാശാല രണ്ടാം വർഷ എംബിഎ ലോജിസ്റ്റിക്‌സ് വിദ്യാർഥിനിയാണ്. അപകടത്തിൽ ജോസ്ന ഉൾപ്പടെ മൂന്നു പേർ മരിച്ചു.


കോളേജിൽ നിന്ന് പഠനയാത്രക്കുപോയ ടൂറിസ്റ്റ് ബസാണ് തിങ്കളാഴ്ച രാവിലെ അപകടത്തിൽപ്പെട്ടത്. വാഹനത്തില്‍ നിന്നും തെറിച്ചു വീണ ജോസ്ന ഉൾപ്പടെയുള്ളവരുടെ മുകളിലേയ്ക്ക് ബസ് മറിയുകയായിരുന്നു. ബസിനടിയിൽ പെട്ട ജസ്‌നയെ ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ബംഗയിലെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.


റിട്ട. പോലീസുകാരനായ ജോർജിന്റെയും സ്വപ്നയുടെയും മകളാണ് ജോസ്ന. അപകടവിവരം അറിഞ്ഞ് ജോസ്‌നയുടെ പിതാവും മറ്റ് ബന്ധുക്കളും പഞ്ചാബിലേക്ക് പുറപ്പെട്ടു. സഹോദരങ്ങൾ: ജോഫിൻ, ജോസ്ഫിൻ. സംസ്‌കാരം പിന്നീട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home