Deshabhimani

വൈഭവിന് അവസരം നൽകാത്തതെന്തുകൊണ്ട്? മറുപടിയുമായി ഗംഭീർ

VAIBHAV GAMBIR
വെബ് ഡെസ്ക്

Published on Oct 05, 2026, 01:48 PM | 1 min read

ന്യൂഡൽഹി: മികച്ച ഫോമിലായിരുന്നിട്ടും 15കാരനായ വൈഭവ് സൂര്യവംശിക്ക് ടി20 ടീമിൽ അവസരം നൽകാതിരുന്നതിൽ വിശദീകരണവുമായി ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീർ. ദീർഘകാലമായി മികച്ച പ്രകടനം നടത്തുന്ന താരങ്ങൾ ടീമിലുള്ളതിനാൽ വൈഭവിന് അവസരത്തിനായി കാത്തിരിക്കേണ്ടിവരുമെന്ന് താൻ താരത്തോട് പറഞ്ഞതായി ഗംഭീർ വ്യക്തമാക്കി.


സഞ്ജു സാംസണും അഭിഷേക് ശർമയും കഴിഞ്ഞ ഒന്നര വർഷത്തിലേറെയായി ഇന്ത്യയുടെ ട്വന്റി 20 ഓപ്പണിങ് കൂട്ടുകെട്ടിൽ മികച്ച പ്രകടനം നടത്തുന്നതിനാൽ അവരെ പെട്ടെന്ന് ഒഴിവാക്കാനാകില്ലെന്നും ഗംഭീർ വ്യക്തമാക്കി.


“വൈഭവ് മികച്ച ഫോമിലായിരുന്നു. എന്നാൽ ദീർഘകാലമായി മികച്ച പ്രകടനം നടത്തുന്ന താരങ്ങൾ ഉള്ളതിനാൽ ചിലപ്പോൾ അവസരത്തിനായി കാത്തിരിക്കേണ്ടിവരും. സോഷ്യൽ മീഡിയയിലെയോ പുറത്തുനിന്നുള്ള ചർച്ചകളോ പ്ലെയിങ് ഇലവനെ തീരുമാനിക്കുന്നില്ല. ടീമിന് വിജയം നേടിക്കൊടുക്കാൻ കഴിയുന്ന മികച്ച ഇലവനാണ് പരിശീലകനും ക്യാപ്റ്റനും തീരുമാനിക്കുന്നത്,” ഗംഭീർ പറഞ്ഞു.


വൈഭവിനെ ടീമിലെത്തിച്ചാൽ സഞ്ജുവിനെയോ അഭിഷേകിനെയോ ഒഴിവാക്കേണ്ടിവരുമെന്നും അത് വിശദീകരിക്കാൻ ബുദ്ധിമുട്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഒന്നോ രണ്ടോ മോശം പരമ്പരകളുടെ പേരിൽ ഏറെക്കാലമായി മികച്ച പ്രകടനം നടത്തുന്ന താരങ്ങളെ മാറ്റുന്നത് ശരിയല്ലെന്നും ഗംഭീർ കൂട്ടിച്ചേർത്തു.


ജനപ്രിയ തീരുമാനങ്ങളെടുക്കുന്നത് എളുപ്പമാണെന്നും എന്നാൽ ശരിയായ തീരുമാനമെടുക്കുകയാണ് ഏറ്റവും ബുദ്ധിമുട്ടെന്നും ഗംഭീർ വ്യക്തമാക്കി. ടീമിൽ തുടർച്ച നിലനിർത്തുന്നതിനായാണ് സഞ്ജുവിനെയും അഭിഷേകിനെയും തുടരാൻ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home