ad
Deshabhimani

തൊഴിലുറപ്പ്‌ തൊഴിലാളി ധർണ

State Committee Member M. H. Rasheed inaugurates the dharna organized by the All India Regional Committee of the NREG Workers Union
വെബ് ഡെസ്ക്

Published on Aug 21, 2025, 12:22 AM | 1 min read

ചെങ്ങന്നൂർ

കേന്ദ്ര സർക്കാർ തൊഴിലുറപ്പിന് ആവശ്യമായ ഫണ്ട് അനുവദിക്കുക, 100 തൊഴിൽദിനങ്ങൾ നൽകുക എന്നീ ആവശ്യങ്ങളുന്നയിച്ച്‌ എൻആർഇജി വർക്കേഴ്സ് യൂണിയൻ ആലാ മേഖല കമ്മിറ്റി ധർണ സംഘടിപ്പിച്ചു. സംസ്ഥാന കമ്മിറ്റിയംഗം എം എച്ച് റഷീദ് ഉദ്ഘാടനംചെയ്തു. മേഖല പ്രസിഡന്റ്‌ സുനിത രാജേഷ് അധ്യക്ഷയായി. ഏരിയ സെക്രട്ടറി പി ഉണ്ണികൃഷ്ണൻ നായർ, മേഖല സെക്രട്ടറി കെ ഡി മോഹൻകുമാർ, സിപിഐ എം ലോക്കൽ സെക്രട്ടറി നെൽസൺ ജോയി, കെ ആർ മുരളീധരൻ പിള്ള, ഓമന ചന്ദ്രൻ, മണിയമ്മ കുട്ടപ്പൻ, പ്രവീൺ എന്നിവർ സംസാരിച്ചു. മങ്കൊമ്പ് വിവിധ ആവശ്യങ്ങളുന്നയിച്ച്‌ എൻആർഇജി വർക്കേഴ്സ് യൂണിയൻ പുളിങ്കുന്ന്, മങ്കൊമ്പ് മേഖലാ കമ്മിറ്റികൾ ചേർന്ന്‌ പുളിങ്കുന്ന് പോസ്റ്റ്‌ ഓഫീസിന് മുന്നിൽ സമരം സംഘടിപ്പിച്ചു. സിപിഐ എം ഏരിയ സെക്രട്ടറി സി പി ബ്രീവൻ ഉദ്ഘാടനംചെയ്‌തു. ശോഭന സനഹാസനൻ അധ്യക്ഷയായി. എൻ പി വിൻസെന്റ്‌, ജോസ് തോമസ്, പി കെ പൊന്നപ്പൻ, എം ആർ രാജേഷ്, ലത രവീന്ദ്രൻ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home