ലേബർ കോഡിനെതിരെ ജീവനക്കാരുടെ പ്രതിഷേധം

ലേബർ കോഡിനെതിരെ എഫ്എസ്ഇടിഒ നേതൃത്വത്തിൽ നടന്ന പ്രതിഷേധം എൻജിഒ യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗം പി സജിത്ത് ഉദ്ഘാടനംചെയ്യുന്നു
മാവേലിക്കര
തൊഴിലാളികളെ കൂലി അടിമകളാക്കുകയും തൊഴിൽ സുരക്ഷയും ട്രേഡ് യൂണിയൻ അവകാശങ്ങൾ നിഷേധിക്കുകയും ചെയ്യുന്ന ലേബർ കോഡിനെതിരെ ജീവനക്കാരും അധ്യാപകരും എഫ്എസ്ഇടിഒയുടെ നേതൃത്വത്തിൽ പ്രതിഷേധിക്കുകയും വിജ്ഞാപനത്തിന്റെ പകർപ്പ് കത്തിക്കുകയുംചെയ്‌തു. മാവേലിക്കര സിവിൽ സ്‌റ്റേഷന് മുന്നിൽ നടന്ന പരിപാടി എൻജിഒ യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗം പി സജിത്ത് ഉദ്ഘാടനംചെയ്‌തു. എൻ ഓമനക്കുട്ടൻ അധ്യക്ഷനായി. എഫ് റഷീദാക്കുഞ്ഞ്, ജി അനിൽ, എസ് ഗിരീഷ്‌കുമാർ എന്നിവർ സംസാരിച്ചു.











0 comments